സ്വന്തമായി മാറി താമസിക്കാൻ മക്കളോട് ആവശ്യപ്പെട്ടു; ഒടുവിൽ നിയമപരമായ് നേരിട്ട് അമ്മ

മ​ക്ക​ൾ പ്രാ​യ​പൂ​ർ​ത്തി​യാ​കു​മ്പോ​ൾ വീ​ട് മാ​റി താ​മ​സി​ക്കാ​ൻ അവർ വാ​ശി പി​ടി​ക്കു​ന്ന​ത് സ്വ​ഭാ​വി​ക​മാ​ണ്. എ​ന്നാ​ൽ ഇ​വി​ടെ സം​ഗ​തി അ​ല്പം വ്യ​ത്യ​സ്ത​മാ​ണ്. ഇ​റ്റ​ലി​യി​ലെ 75വ​യ​സു​കാ​രി​യാ​യ ഒ​രു അ​മ്മ ത​ന്‍റെ മ​ക്ക​ൾ പ്രാ​യ​പൂ​ർ​ത്തി​യാ​യ​തി​നാ​ൽ വീ​ട് വി​ട്ട് മാ​റാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. 

മ​ക്ക​ളി​ൽ ഒ​രാ​ൾ​ക്ക് 42 വ​യ​സും മ​റ്റേ​യാ​ൾ​ക്ക് 40 വ​യ​സു​മാ​ണ്. സ്വ​ന്ത​മാ​യി മാ​റി താ​മ​സി​ക്കാ​ൻ  അ​വ​ർ മ​ക്ക​ളോ​ട് പ​ല​ത​വ​ണ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും മക്കൾ സ​മ്മ​തി​ച്ചി​ല്ല. തു​ട​ർ​ന്ന് സം​ഭ​വം കോ​ട​തിവ​രെ എ​ത്തി. പി​ന്നാ​ലെ അ​വ​രെ വീ​ട്ടി​ൽ നി​ന്ന് മാ​റ്റാ​ൻ നി​യ​മ​പ​ര​മാ​യ ഉ​ത്ത​ര​വ് നേ​ടി.

വ​ട​ക്ക​ൻ ഇ​റ്റ​ലി​യി​ലെ പ​വി​യ​യി​ൽ താ​മ​സി​ക്കു​ന്ന  ഇ​വ​ർ മ​ക്ക​ളെ മാ​റ്റി താ​മ​സി​പ്പി​ക്കാ​ൻ ശ്ര​മ​ങ്ങ​ൾ ന​ട​ത്തിയിരുന്നു. എ​ന്നാ​ൽ  മ​ക്ക​ൾ പോ​കാ​ൻ ത​യ്യാ​റാ​യി​ല്ല. അ​വ​രു​ടെ വി​സ​മ്മ​ത​ത്തെ അ​ഭി​മു​ഖീ​ക​രി​ച്ച് അമ്മ മക്കളെ കോ​ട​തി​യി​ലെ​ത്തി​ച്ചു. ജ​ഡ്ജി സി​മോ​ണ കാ​റ്റ​ർ​ബി അമ്മയ്ക്ക് അ​നു​കൂ​ല​മാ​യി വി​ധി​ച്ചു. ഡി​സം​ബ​ർ 18ന​കം ര​ണ്ട് കു​ട്ടി​ക​ളും അ​മ്മ​യു​ടെ വീ​ട്ടി​ൽ നി​ന്ന് മാ​റ​ണ​മെ​ന്ന് ജ​ഡ്ജി ഉ​ത്ത​ര​വി​ട്ടു.

ര​ണ്ട് ആ​ൺ​മ​ക്ക​ൾ വീ​ട്ടു​ചെ​ല​വു​ക​ൾ വ​ഹി​ക്കാ​ൻ സ​ഹാ​യി​ക്കാ​ത്ത​തും വീ​ട്ടു​ജോ​ലി​ക​ളി​ൽ സ​ഹാ​യി​ക്കാ​ൻ ത​യ്യാ​റാ​കാ​ത്ത​തും കാ​ര​ണം അ​മ്മ നി​രാ​ശ​യി​ലാ​ണെ​ന്ന് ഇ​റ്റാ​ലി​യ​ൻ ന്യൂ​സ് പോ​ർ​ട്ട​ൽ റി​പ്പോ​ർ​ട്ട് ചെ​യ്തു. സ്വ​ന്ത​മാ​യി ഒ​രു ജീ​വി​തം തു​ട​ങ്ങാ​ൻ അ​വ​രെ ബോ​ധ്യ​പ്പെ​ടു​ത്താ​നു​ള്ള അ​വ​ളു​ടെ ശ്ര​മ​ങ്ങ​ൾ നി​ഷ്ഫ​ല​മാ​യ​തി​നാ​ൽ കോ​ട​തി വ​ഴി അ​വ​രെ പു​റ​ത്താ​ക്കാ​ൻ തീരുമാനിക്കുകയായിരുന്നു.

 

 

 

 

 

 

 

 

 

Related posts

Leave a Comment