ഇന്ത്യയിൽ മിക്കവാറും വിവാഹത്തിന് യുവതികൾ തെരഞ്ഞെടുക്കുന്ന വസ്ത്രമാണ് ലെഹങ്ക. കാണാൻ ഭംഗിയുള്ളത് പോലെ തന്നെ ഈ വസ്ത്രത്തിന്റെ ഭാരവും പെട്ടന്ന് ശ്രദ്ധിക്കപ്പെടുന്നതാണ്. എന്നാലും വിവാഹത്തിന് ലെഹങ്ക അണിയാൻ പെൺകുട്ടികൾക്ക് വലിയ ഉത്സാഹമാണ്. വിവാഹത്തിന് മാത്രമല്ല മറ്റ് ആഘോഷങ്ങളിലും ലെഹങ്കയ്ക്ക് ഡിമാന്റ് കൂടുതലാണ്. എന്നാൽ ലണ്ടൻ മെട്രോയിൽ ലെഹങ്ക ധരിച്ച് ഒരാൾ കയറിയാൽ എങ്ങനെയിരിക്കും.
പറഞ്ഞുവരുന്നത് സോഷ്യൽ മീഡിയയിൽ വൈറലായ വാർത്തയെ കുറിച്ചാണ്. സ്പാനിഷ് – ഇന്ത്യൻ മോഡലും ഡിജിറ്റൽ മാർക്കറ്ററുമായ ശ്രദ്ധയാണ് ലെഹങ്ക ധരിച്ചുകൊണ്ട് മെട്രോയിൽ സഞ്ചരിക്കുന്നത്. ഹെവിയായിട്ടുള്ള ലഹങ്കയ്ക്കൊപ്പം ആഭരണങ്ങളും ധരിച്ചാണ് അവരുടെ മെട്രോ യാത്ര.
എന്നാൽ ഒരു ഇന്ത്യൻ വധുവിനെ പോലെ വസ്ത്രം ധരിച്ച ശ്രദ്ധയെ ആളുകൾ അത്ഭുതത്തോടെയും അമ്പരപ്പോടെയുമാണ് കാണുന്നത്. ചിലരൊക്കെ ശ്രദ്ധയെ കണ്ടപാടെ കണ്ണ് മിഴിച്ചും വാ തുറന്നും അവളെ നോക്കുന്നത് കാണാം. മറ്റ് ചിലരാകട്ടെ ഇവരുടെ ചിത്രങ്ങളും വീഡിയോകളും ഫോണിൽ പകർത്തുന്നുമുണ്ട്.
മെട്രോയിൽ നിന്ന് ഇറങ്ങി തെരുവിലൂടെ നടക്കുമ്പോഴും ആളുകൾ ശ്രദ്ധയെ നോക്കുന്നുണ്ട്. ഇവൾ എത്ര സുന്ദരിയാണ് എന്ന മട്ടലിലാണ് ആളുകൾ അവളെ നോക്കി നിൽക്കുന്നത്. ഈ വീഡിയോ ശ്രദ്ധ തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നതും.
വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക