കാമുകനെ കാണുന്നത് 5 വർഷത്തിന് ശേഷം, എയർപോർട്ടിൽ നൃത്തം ചെയ്ത് യുവതി; വൈറലായി വീഡിയോ

പ്ര​ണ​യ​ത്തി​ലു​ള്ള ആ​ളു​ക​ൾ പ​ല​പ്പോ​ഴും ത​ങ്ങ​ളു​ടെ പ​ങ്കാ​ളി​ക​ളോ​ടു​ള്ള സ്നേ​ഹം പ്ര​ക​ടി​പ്പി​ക്കാ​ൻ ഓ​രോ വ​ഴി​ക​ൾ ക​ണ്ടെ​ത്തു​ന്നു. എന്നാൽ 5 വ​ർ​ഷ​ത്തി​ന് ശേ​ഷം കാ​മു​ക​നെ ക​ണ്ടു​മു​ട്ടി​യ​തി​ന്‍റെ  സ​ന്തോ​ഷം ഒ​രു യു​വ​തി നൃ​ത്തം ചെ​യ്ത് കാ​ണി​ക്കു​ന്ന​താ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഇ​പ്പോ​ൾ പ്ര​ച​രി​ക്കു​ന്ന​ത്. 

കാ​ന​ഡ​യി​ലെ ഒ​രു വി​മാ​ന​ത്താ​വ​ള​ത്തി​ൽ ത​ന്‍റെ പ​ങ്കാ​ളി​യെ സ്വീ​ക​രി​ക്കാ​ൻ യു​വ​തി നൃ​ത്തം ചെ​യ്യു​ന്ന​ത് വീഡിയോയിൽ കാ​ണാം. ഒ​രു ട്രോ​ളി നി​റ​യെ ല​ഗേ​ജു​മാ​യി ഒ​രാ​ൾ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​റ​ങ്ങു​ന്ന​ത് കാ​ണി​ച്ചാ​ണ് വീ​ഡി​യോ ആ​രം​ഭി​ക്കു​ന്ന​ത്. കു​റ​ച്ച് ആ​ളു​ക​ൾ അ​വ​നെ സ്വാ​ഗ​തം ചെ​യ്യു​ക​യും റോ​സാ​പ്പൂ​ക്ക​ൾ ന​ൽ​കു​ക​യും ചെ​യ്യു​ന്നു.

അ​യാ​ൾ പു​റ​ത്തേ​ക്ക് പോ​കു​മ്പോ​ൾ, ത​ന്‍റെ കാ​മു​കി എ​വി​ടെ​യാ​ണെ​ന്ന് അ​റി​യാ​ൻ അ​യാ​ൾ​ക്ക് ആ​കാം​ക്ഷ​യു​ണ്ട്. ഒ​ടു​വി​ൽ, ഷേ​ർ​ഷാ എ​ന്ന സി​നി​മ​യി​ലെ ‘രാ​ത​ൻ ലം​ബി​യാ​ൻ’ എ​ന്ന നൃ​ത്ത​ത്തി​ലൂ​ടെ യു​വ​തി കാ​മു​ക​ന്‍റെ മു​ന്നി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടു​ക​യും അ​വ​നെ സ്വാ​ഗ​തം ചെ​യ്യു​ക​യും ചെ​യ്തു. കാ​മു​ക​ൻ ആ​ശ്ച​ര്യ​പ്പെ​ടു​ക​യും അ​വ​ളെ അ​ഭി​ന​ന്ദി​ക്കു​ക​യും തു​ട​ർ​ന്ന് കെ​ട്ടി​പ്പി​ടി​ക്കു​ക​യും ചെ​യ്യു​ന്നു. 

ടൊ​റ​ന്‍റോ​യി​ൽ നി​ന്നു​ള്ള ഒ​രു ക​ണ്ട​ന്‍റ് ക്രി​യേ​റ്റ​റാ​യ നി​ക്കി ഷാ​യാ​ണ് വീ​ഡി​യോ ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ പ​ങ്കു​വെ​ച്ച​ത്. “ദീ​ർ​ഘ​ദൂ​ര ബ​ന്ധ​ങ്ങ​ൾ സാ​ധാ​ര​ണ ബ​ന്ധ​ങ്ങ​ൾ പോ​ലെ ത​ന്നെ അ​ത്ഭു​ത​ക​ര​മാ​ണ്, അ​ത് ഞാ​ൻ തെ​ളി​യി​ക്ക​ട്ടെ,” അ​വ​ൾ എ​ഴു​തി. ഷെ​യ​ർ ചെ​യ്ത​തി​ന് ശേ​ഷം വീ​ഡി​യോ 3.3 ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം വ്യൂ​സും 1.4 ല​ക്ഷ​ത്തി​ല​ധി​കം ലൈ​ക്കു​ക​ളും നേ​ടി.

കഴിഞ്ഞ ദിവസം യു​കെ​യി​ലെ ഒ​രു സ്ത്രീ ​ത​ന്‍റെ നെ​റ്റി​യി​ൽ  പ​ങ്കാ​ളി​യു​ടെ പേ​ര് ടാ​റ്റൂ ചെ​യ്തി​രു​ന്ന​തും വാ​ർ​ത്ത​യാ​യി​രു​ന്നു. ത​ന്‍റെ നെ​റ്റി​യി​ൽ ‘കെ​വി​ൻ’ എ​ന്ന പേ​ര് മ​ഷി പു​ര​ട്ടി​യ​തി​ന്‍റെ വീ​ഡി​യോ​യാ​ണ് അ​ന സ്റ്റാ​ൻ​സ്‌​കോ​വ്‌​സ്‌​കി പോ​സ്റ്റ് ചെ​യ്ത​ത്. ഒ​രു ഇ​ൻ​സ്റ്റാ​ഗ്രാം വീ​ഡി​യോ​യി​ൽ ഒ​രു ടാ​റ്റൂ ആ​ർ​ട്ടി​സ്റ്റ് അ​വ​ളു​ടെ നെ​റ്റി​യി​ൽ ‘കെ​വി​ൻ’ എ​ന്ന് ഭീ​മാ​കാ​ര​മാ​യ ക​റു​ത്ത അ​ക്ഷ​ര​ത്തി​ൽ മ​ഷി കൊ​ണ്ട് എ​ഴു​തു​ന്ന​തും കാ​ണാം.

വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related posts

Leave a Comment