പെ​ൺ​കു​ഞ്ഞി​നാ​യി 10 പ്ര​സ​വി​ച്ചു: കി​ട്ടി​യ​പ്പോ​ൾ ഒ​ന്നു​കൂ​ടി വേ​ണ​മെ​ന്ന് യു​വ​തി; അ​മ്പര​പ്പ് പ്ര​ക​ടി​പ്പി​ച്ച് സോ​ഷ്യ​ൽ മീ​ഡി​യ

അ​മേ​രി​ക്ക​ക്കാ​രി​യാ​യ യ​ല​ൻ​സി​യ (31) ഒ​രു പെ​ൺ​കു​ഞ്ഞ് വേ​ണ​മെ​ന്ന് ഏ​റെ ആ​ഗ്ര​ഹി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഒ​മ്പതു​ ത​വ​ണ പ്ര​സ​വി​ച്ച​പ്പോ​ഴും ആ​ൺ​കു​ട്ടി​ക​ൾ. പ​ത്താ​മ​ത് ഇ​ര​ട്ട​ക​ളാ​യി​രു​ന്നു. ഭാ​ഗ്യം അ​തി​ലൊ​ന്ന് പെ​ൺ​കു​ഞ്ഞ്.

ആ​ഗ്ര​ഹ​സ​ഫ​ലീ​ക​ര​ണ​ത്തോ​ടെ യ​ല​ൻ​സി​യ-​റെ​സാ​രി​യോ ദ​മ്പതി​ക​ൾ അ​വി​ടെ നി​ർ​ത്തു​മെ​ന്നാ​ണ് ഏ​വ​രും ക​രു​തി​യ​ത്. എ​ന്നാ​ൽ, 11 -ാമ​തും ഗ​ർ​ഭി​ണി​യാ​ണ് യ​ല​ൻ​സി​യ. അ​തി​ന് അ​വ​ർ​ക്ക് മ​തി​യാ​യ കാ​ര​ണ​വു​മു​ണ്ട്. മ​ക​ൾ​ക്ക് ഒ​രു സ​ഹോ​ദ​രി വേ​ണം, അ​താ​ണ് അ​ടു​ത്ത ല​ക്ഷ്യം. പ​തി​നെ​ട്ടാം വ​യ​സി​ലാ​യി​രു​ന്നു ഇ​വ​രു​ടെ ആ​ദ്യ കു​ഞ്ഞ്.

യ​ല​ൻ​സി​യ​ത​ന്നെ​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഇ​ക്കാ​ര്യ​ങ്ങ​ൾ പ​ങ്കു​വ​ച്ച​ത്. കു​ഞ്ഞു​ങ്ങ​ളും താ​നും ആ​രോ​ഗ്യ​വ​തി​യാ​ണെ​ന്നും ഇ​വ​ർ പ​ഞ്ഞു. യ​ല​ൻ​സി​യ​യു​ടെ ആ​ഗ്ര​ഹ​ങ്ങ​ൾ കേ​ട്ട് സോ​ഷ്യ​ൽ മീ​ഡി​യ ഉ​പ​യോ​ക്താ​ക്ക​ൾ അ​ന്പ​ര​ന്നു​പോ​യെ​ന്നാ​ണു ക​മ​ന്‍റു​ക​ളി​ൽ​നി​ന്നു വ്യ​ക്ത​മാ​കു​ന്ന​ത്. ഇ​നി​യും വേ​ണോ എ​ന്നാ​യി​രു​ന്നു പ​ല​രു​ടെ​യും സം​ശ​യം.

ഇ​നി എ​ത്രാ​മ​ത്തെ പ്ര​സ​വ​ത്തി​ലാ​ണ് അ​ടു​ത്ത പെ​ൺ​കു​ഞ്ഞ് പി​റ​ക്കു​ക​യെ​ന്ന ആ​കാം​ക്ഷ ചി​ല​ർ പ്ര​ക​ടി​പ്പി​ച്ച​പ്പോ​ൾ ഒ​രു​പാ​ട് കു​ഞ്ഞു​ങ്ങ​ൾ​ക്ക് ജ​ന്മം ന​ൽ​കു​ന്ന​ത് ആ​രോ​ഗ്യ​വി​ദ​ഗ്ധ​ർ അ​ത്ര​യ​ങ്ങ് പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നി​ല്ലെ​ന്ന മു​ന്ന​റി​യി​പ്പാ​ണു മ​റ്റു​ചി​ല​ർ ന​ൽ​കി​യ​ത്.

Related posts

Leave a Comment