ചർമ്മസംരക്ഷണവുമായി ബന്ധപ്പെട്ട വീഡിയോകൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാണ്. ഇൻഫ്ലുവൻസേഴ്സ് ഇത്തരത്തിലുള്ള വീഡിയോകൾ തങ്ങളുടെ ഫോളോവേഴ്സിനെ കൂട്ടാനായി സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്.
എന്നാൽ ഈ പ്രവണതകൾ ശരിക്കും ശ്രദ്ധ അർഹിക്കുന്നുണ്ടോ? അടുത്തിടെ വൈറലായ ഒരു വീഡിയോയിൽ വളരെ വെറുപ്പ് ഉളവാക്കുന്ന രീതിയിൽ ഒരു സ്ത്രീ തന്റെ വിസർജ്യം മുഖത്ത് ചർമസംരക്ഷണത്തിന്റെ പേരിൽ പുരട്ടുന്നത് കാണാം.
ബ്രസീലിയൻ മോഡൽ ഡെബോറ പെക്സോട്ടോ ആണ് ഇത്തരമൊരു വീഡിയോയുമായി എത്തിയത്. ചർമ്മസംരക്ഷണ വീഡിയോകളിലൂടെ ഇവർ നെറ്റിസൺമാരെ പ്രകോപിപ്പിക്കുന്നത് ഇതാദ്യമല്ല. മുമ്പ് ആർത്തവ രക്തം പുരട്ടുന്ന വീഡിയോയും ഇവർ സോഷ്യൽ മീഡിയയിൽ പങ്കിട്ടിരുന്നു.
‘ഞാൻ എൻ്റെ ജീവിതത്തിൽ ചെയ്തിട്ടുള്ളതിൽ വച്ച് ഏറ്റവും ഭ്രാന്തമായ കാര്യം, ഞാൻ എൻ്റെ മലം എൻ്റെ മുഖത്ത് തേച്ചു. അതിനെക്കുറിച്ചുള്ള ഒരു പഠനം ഞാൻ കണ്ടു, അത് പരീക്ഷിക്കാൻ തീരുമാനിച്ചു! ഇത് എനിക്ക് പ്രവർത്തിച്ചു, എൻ്റെ ചർമ്മം നിലച്ചു. അടരുന്നു!’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കിട്ടിരിക്കുന്നത്.
ഒരു പാത്രത്തിൽ സൂക്ഷിച്ച് ഫ്രിഡ്ജിൽ വച്ചിരുന്ന അവളുടെ വിസർജ്യം എടുത്ത് അവർ മുഖത്ത് പുരട്ടുന്നത് കാണിച്ചാണ് വീഡിയോ ആരംഭിക്കുന്നത്. കുറച്ച് മിനിറ്റ് ഇരിക്കട്ടെ, എന്നിട്ട് അത് തനിക്ക് നന്നായി പ്രവർത്തിക്കുമെന്ന് അവൾ പറഞ്ഞു. ചർമ്മസംരക്ഷണത്തിൻ്റെ പേരിൽ വൈറലായിക്കൊണ്ടിരിക്കുന്ന ഈ പ്രവൃത്തി കാണുന്നവരെയൊക്കെ അസ്വസ്ഥമാക്കുന്നതാണ്.