നിയമം പാലിക്കാതിരിക്കുകയും നിയമപാലകരെ പഞ്ഞിക്കിടുകയും ചെയ്യുന്ന ആളുകള്‍ കൂടിയുള്ള നാട്ടിലാണ് നാം ജീവിക്കുന്നത്. ഹെല്‍മറ്റ് ധരിക്കാതെ പോയത് തടഞ്ഞ പോലീസുകാരനെ സ്‌കൂട്ടര്‍ യാത്രക്കാര്‍ തല്ലിയതാണ് ഇപ്പോള്‍ വാര്‍ത്തയായിരിക്കുന്നത്. ഡല്‍ഹി മെയിന്‍പുരിയിലാണ് സംഭവം. ആക്രമണം സ്ത്രീയുടെ വകയായിരുന്നതിനാല്‍ പ്രതിരോധിക്കാനോ ചെറുക്കാനോ പോലീസുകാരന്‍ ശ്രമിച്ചതുമില്ല.
സ്‌കൂട്ടര്‍ യാത്രികരായ സ്ത്രീയേയും പുരുഷനേയും പോലീസ് അറസ്റ്റ് ചെയ്തു. രണ്ട് പേരും മദ്യപിച്ചിരുന്നുവെന്നും പോലീസ് വ്യക്തമാക്കി. സ്‌കൂട്ടര്‍ പോലീസുകാരന്‍ തടഞ്ഞപ്പോള്‍ പിന്നിലിരുന്ന സ്ത്രീ ചാടിയിറങ്ങി പോലീസുകാരനോട് കയര്‍ക്കുന്നതും തള്ളിമാറ്റുന്നതും അടിക്കുന്നതുമായ ദൃശ്യങ്ങള്‍ വൈറലായി.
പോലീസുകാരനെ തള്ളിമാറ്റി സ്‌കൂട്ടര്‍ ഓടിച്ചുപോകാന്‍ ശ്രമിച്ചപ്പോള്‍ പോലീസുകാരന് താക്കോല്‍ ഊരിയെടുത്ത് വാഹനം മാറ്റിപാര്‍ക്ക് ചെയ്യാന്‍ ആവശ്യപ്പെട്ടു. ഇതോടെയാണ് പോലീസുകാരനെ സ്ത്രീ കയ്യേറ്റം ചെയ്തത്. ഗതഗാതക്കുരുക്ക് കൂടി ആയതോടെ മറ്റ് വാഹനങ്ങളിലെ യാത്രക്കാരും ഇടപെട്ടു. ഉടനെ അവരോടായി രണ്ട് പേരുടെയും കലിപ്പ്. ചൊവ്വാഴ്ച രാത്രിയാണ് ഇവരെ അറസ്റ്റ് ചെയ്തത്.
#WATCH A woman and a man misbehaved&manhandled a traffic police cop on being stopped for not wearing helmet, in Delhi's Mayapuri, last evening.According to the police, the two were heavily drunk. Case has been registered against them on complaint of the traffic police personnel. pic.twitter.com/JSuQfFuDc4
— ANI (@ANI) July 17, 2019