ഇ​ന്ത്യ​ൻ റെ​യി​ൽ​വേ​യ്ക്ക് ന​ന്ദി പ​റ​ഞ്ഞ് ഒ​രു റ​ഷ്യ​ക്കാ​രി; വൈ​റ​ലാ​യി വീ​ഡി​യോ

റ​ഷ്യ​യി​ൽ നി​ന്നെ​ത്തി ഇ​ന്ത്യ​യെ കു​റി​ച്ച് അ​നേ​കം വീ​ഡി​യോ​ക​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ പ​ങ്കു​വ​യ്ക്കു​ന്ന ക​ണ്ട​ന്‍റ് ക്രി​യേ​റ്റ​റാ​ണ് മ​രി​യ. ഇ​വ​രു​ടെ വീ​ഡി​യോ​യ്ക്ക് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ കാ​ഴ്ച​ക്കാ​ർ ഏ​റെ​യാ​ണ്. ഇ​ത്ത​ര​ത്തി​ൽ പ​ങ്കു​വ​ച്ച ഒ​രു വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​തും.

ഇ​ന്ത്യ​യി​ലെ ലോ​ക്ക​ൽ ട്രെ​യി​നി​ൽ മ​രി​യ ന​ട​ത്തു​ന്ന ഒ​രു യാ​ത്ര​യാ​ണ് ഈ ​വീ​ഡി​യോ​യി​ൽ കാ​ണു​ന്ന​ത്. മ​രി​യ ധ​രി​ച്ചി​രി​ക്കു​ന്ന​ത് ഇ​ന്ത്യ​ക്കാ​രാ​യ യു​വ​തി​ക​ൾ ധ​രി​ക്കു​ന്ന​ത് പോ​ലു​ള്ള വ​സ്ത്ര​മാ​ണ്. ആ​ദ്യ​ത്തെ ക്ലി​പ്പ് മാ​ഹിം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ നി​ന്നു​ള്ള​താ​ണ്.

ഈ ​ദൃ​ശ്യ​ങ്ങ​ളി​ൽ ട്രെ​യി​നി​ൽ ക​യ​റാ​ൻ ത​യ്യാ​റാ​യി നി​ൽ​ക്കു​ന്ന മ​രി​യ​യെ കാ​ണാം. തു​ട​ർ​ന്ന് കാ​ണി​ക്കു​ന്ന​ത് ട്രെ​യി​നി​ന്‍റെ അ​ക​ത്തു​നി​ന്നു​ള്ള കാ​ഴ്ച​യാ​ണ്. യാ​ത്ര​ക്കാ​രോ​ട് മ​രി​യ സം​സാ​രി​ക്കു​വാ​ൻ ശ്ര​മി​ക്കു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം.

സ്ത്രീ​ക​ൾ​ക്ക് മാ​ത്ര​മാ​യി ട്രെ​യി​നി​ലു​ള്ള ലേ​ഡീ​സ് കോ​ച്ചി​നെ കു​റി​ച്ച് മ​രി​യ പ​റ​യു​ന്നു​ണ്ട്. എ​ന്നാ​ൽ ജ​ന​റ​ൽ കോ​ച്ചി​ലാ​ണ് അ​വ​ർ യാ​ത്ര ചെ​യ്ത​ത്. ഇ​ന്ത്യ​ൻ റെ​യി​ൽ​വേ​യോ​ട് സ്ത്രീ​ക​ളു​ടെ സു​ര​ക്ഷ​യെ കു​റി​ച്ച് ശ്ര​ദ്ധി​ക്കു​ന്ന​തി​ന് അ​വ​ൾ ന​ന്ദി പ​റ​യു​ന്നു​ണ്ട്. ത​ന്‍റെ യാ​ത്രാ​നു​ഭ​വ​ത്തെ കു​റി​ച്ചും വ​ള​രെ ന​ല്ല അ​ഭി​പ്രാ​യ​മാ​ണ് മ​രി​യ പ​ങ്കു​വ​യ്ക്കു​ന്ന​ത്.

വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related posts

Leave a Comment