എ​ന്ത് നാ​ക്കാ​ണ് ഇ​ത്! ലോ​ക​ത്തി​ലെ ഏ​റ്റ​വും വീ​തി കൂ​ടി നാ​ക്കു​ള്ള സ്ത്രീ; ​ചി​ത്ര​ങ്ങ​ൾ വൈ​റ​ൽ

ലോ​ക​ത്തി​ലെ ഏ​റ്റ​വും വീ​തി​യു​ള്ള നാ​വു​ള്ള സ്ത്രീ ​എ​ന്ന ഗി​ന്ന​സ് വേ​ൾ​ഡ് റി​ക്കാ​ർ​ഡ് സ്വ​ന്ത​മാ​ക്കി​യ ബ്രി​ട്ടാ​നി ല​ക്കാ​യോ​യു​ടെ ചി​ത്ര​ങ്ങ​ളാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഇ​പ്പോ​ൾ ശ്ര​ദ്ധ നേ​ടു​ന്ന​ത്. യു​എ​സി​ലെ ടെ​ക്സാ​സി​ൽ നി​ന്നു​ള്ള ബ്രി​ട്ടാ​നി​യു​ടെ നാ​വി​ന്‍റെ വീ​തി 7.90 സെ​ൻ്റീ​മീ​റ്റ​ർ (3.11 ഇ​ഞ്ച്) ആ​ണ്.

മു​ക​ളി​ലെ ചു​ണ്ടി​ൻ്റെ അ​റ്റം മു​ത​ൽ മ​ധ്യ​ഭാ​ഗം വ​രെ നീ​ളം അ​ള​ക്കു​മ്പോ​ൾ അ​വ​ളു​ടെ നാ​വ് നീ​ള​ത്തേ​ക്കാ​ൾ 2.5 സെ.​മീ (1 ഇ​ഞ്ച്) വീ​തി​യു​ള്ള​താ​ണ് എ​ന്നും ഗി​ന്ന​സ് വേ​ൾ​ഡ് റി​ക്കാ​ർ​ഡ് പ​റ​യു​ന്നു.

എ​മി​ലി ഷ്ലെ​ങ്ക​ർ (യു​എ​സ്എ) ന്‍റെ റി​ക്കാ​ർ​ഡ് ആ​ണ് പ​ത്ത് വ​ർ​ഷ​ത്തി​ന് ശേ​ഷം ബ്രി​ട്ടാ​നി സ്വ​ന്ത​മാ​ക്കി​യ​ത്. എ​മി​ലി​യു​ടെ നാ​വി​ന്‍റെ വീ​തി 7.33 സെ​ൻ്റീ​മീ​റ്റ​ർ (2.89 ഇ​ഞ്ച്) ആ​യി​രു​ന്നു.

ത​നി​ക്ക് വ​ലി​യ നാ​വാ​ണ് ഉ​ള്ള​തെ​ന്ന് ചെ​റു​പ്പ​ത്തി​ലെ ത​ന്നെ തി​രി​ച്ച​റി​ഞ്ഞി​രു​ന്ന​താ​യി ബ്രി​ട്ടാ​നി പ​റ​ഞ്ഞു. ഇ​ക്കാ​ര്യം പ​റ​ഞ്ഞ് വീ​ട്ടു​കാ​ർ പ​ല​പ്പോ​ഴും ക​ളി​യാ​ക്കി​യി​രു​ന്ന​താ​യും ബ്രി​ട്ടാ​നി കൂ​ട്ടി​ച്ചേ​ർ​ത്തു.

ഇ​ങ്ങ​നെ​യ​ക്കെ സം​ഭ​വി​ച്ചെ​ങ്കി​ലും ലോ​ക​ത്തി​ലെ എ​ല്ലാ സ്ത്രീ​ക​ളി​ൽ വ​ച്ചും ഏ​റ്റ​വും വീ​തി കൂ​ടി​യ നാ​വ് ത​ന്‍റേ​താ​യി​രി​ക്കു​മെ​ന്ന് അ​വ​ൾ ക​രു​തി​യി​ല്ല.

 

 

Related posts

Leave a Comment