പാമ്പ് കടിയേറ്റ് അമ്മയും മകളും മരിച്ചു. മധ്യപ്രദേശിലെ ഭിന്ദ് ജില്ലയിലെ ഒരു ഗ്രാമത്തിലാണ് അമ്മയ്ക്കും പന്ത്രണ്ട് വയസുള്ള മകൾക്കും പാമ്പ് കടിയേറ്റത്.
ശനിയാഴ്ച രാത്രി ഫൂഫ് പോലീസ് സ്റ്റേഷൻ പരിധിയിലെ റാണി വിർഗാവ ഗ്രാമത്തിലാണ് സംഭവം നടന്നതെന്ന് അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് (എഎസ്പി) സഞ്ജീവ് പഥക് പറഞ്ഞു.
വീട്ടിലെ തറയിൽ ഉറങ്ങുകയായിരുന്ന യുവതിക്കും മകൾക്കും എട്ടുവയസ്സുള്ള മകനും പാമ്പ് കടിയേറ്റു.
മൂവരെയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു. അവിടെ വച്ച് യുവതിയും മകളും മരിച്ചു. കൂടുതൽ ചികിത്സയ്ക്കായി ആൺകുട്ടിയെ ഗ്വാളിയോറിലേക്ക് റഫർ ചെയ്തതായി ഉദ്യോഗസ്ഥർ പറഞ്ഞു.