വ്യത്യസ്തമായ പാചകപരീക്ഷണങ്ങള്‍ സോഷ്യല്‍ മീഡിയയിലെ പതിവ് കാഴ്ചയാണ്. അതില്‍ കാണുമ്പോള്‍ തന്നെ വായില്‍ വെള്ളം വരുന്നതുമുണ്ട് എന്നാല്‍ അതുപോലെ വെറുപ്പുളവാക്കുന്നവയുമുണ്ട്.
അത്തരമൊരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. മുട്ട- പാനിപൂരി, ചോക്ലേറ്റ്-ദോശ എന്നിങ്ങനെയുള്ള പരീക്ഷണങ്ങള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. ഇവയൊക്കെ കണ്ട്കഴിഞ്ഞാല്‍ ചിലപ്പോള്‍ നമ്മള്‍ക്ക് കഴിക്കാന്‍ തോന്നും അല്ലെങ്കില്‍ കഴിക്കാന്‍ തോന്നത്തുമില്ല.
എന്നാല്‍ ഈ വിഭവം ഉണ്ടാക്കുന്നത് കണ്ടാല്‍ ആര്‍ക്കായാലും വെറുപ്പ് തോന്നും. വീഡിയോ ആരംഭിക്കുമ്പോള്‍ ചൂടുള്ള എണ്ണയില്‍ ഉള്ളിയും മുളകും വഴറ്റുന്നത് കാണാം.
ഇത് കഴിഞ്ഞ് ചേര്‍ക്കുന്നത് കണ്ടാല്‍ ആരായാലും ഒന്ന് ഞെട്ടും. ചൂടായ എണ്ണയില്‍ ചേര്‍ത്ത പേരുവകള്‍ക്കൊപ്പം പിന്നെ ചേര്‍ക്കുന്നത് പാറ്റകളെയാണ്.
ഇവ പാകമായതിന് ശേഷം മറ്റൊരു പാത്രത്തില്‍ തക്കാളി ചില്ലി സോസ് എടുത്ത് അതില്‍ മുക്കിയാണ് പാകം ചെയ്ത് വെച്ചിരിക്കുന്ന പാറ്റകളെ ആ സ്ത്രീ കഴിക്കുന്നത്.
ഇന്‍സ്റ്റഗ്രാമില്‍ പങ്ക് വെച്ച വീഡിയോയ്‌ക്കെതിരെ ധാരാളം വിമര്‍ശനങ്ങളാണ് ഉയര്‍ന്ന് വന്നത്.
വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക