യുവതിയെ ബലാത്സംഗം ചെയ്ത ശേഷം മർദിക്കുകയും വസ്ത്രങ്ങൾ അഴിച്ചുമാറ്റുകയും ചെയ്തു. രാജസ്ഥാനിലെ ഭിൽവാര ജില്ലയിലാണ് സംഭവം. മദ്യലഹരിയിലായിരുന്ന മൂന്നുപേരാണ് യുവതിയെ തട്ടിക്കൊണ്ടുപോയതെന്നാണ് പോലീസ് പറയുന്നത്. അത്താഴം കഴിഞ്ഞ് നടക്കാൻ ഇറങ്ങിയ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
മൂന്ന് പ്രതികളും ചേർന്ന് യുവതിയുടെ വസ്ത്രം അഴിച്ച് ഉപേക്ഷിച്ചു. തുടർന്ന് ഗ്രാമവാസികൾ അവളെ കണ്ടപ്പോൾ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
പോലീസ് സ്ഥലത്തെത്തി ജീപ്പിന്റെ സീറ്റ് കവർ കൊണ്ട് ശരീരം പൊതിഞ്ഞ് യുവതിയെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. കേസിന്റെ ഗൗരവം കണക്കിലെടുത്ത് ഭിൽവാരയിൽ നിന്നുള്ള അഡീഷണൽ പോലീസ് ഉദ്യോഗസ്ഥനെ നിയമിച്ചു. നിലവിൽ ഭിൽവാര എസ്പിയുടെ ചുമതല വഹിക്കുന്ന പോലീസ് സൂപ്രണ്ട് വിമൽ സിംഗ് നെഹ്റയും ഗംഗാപൂരിൽ എത്തിയിരുന്നു.
സംഭവത്തിൽ പ്രതിഷേധിച്ച് ശനിയാഴ്ച രാത്രി വൈകി ഗംഗാപൂരിലെ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിന്റെ ഓഫീസിന് പുറത്ത് നാട്ടുകാർ തടിച്ചുകൂടി യുവതിക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടു.
സംഭവസ്ഥലത്ത് നിന്ന് എഫ്എസ്എൽ സംഘം തെളിവുകൾ ശേഖരിച്ചതായി പൊലീസ് അറിയിച്ചു. യുവതിയുടെ പൊട്ടിയ വളകളും സംഭവസ്ഥലത്ത് നിന്ന് സംഘം കണ്ടെടുത്തു. യുവതിയെ ചികിത്സയ്ക്കായി ആശുപത്രിയിൽ എത്തിച്ചതായി ഗംഗാപൂർ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ലഭുറാം ബിഷ്നോയ് പറഞ്ഞു. പ്രതികളെ ഉടൻ പിടികൂടുമെന്നും അദ്ദേഹം പറഞ്ഞു.