കൊച്ചി: രണ്ടാം കെട്ടുകാരിയായ യുവതിയെ വിവാഹം കഴിക്കാനായി ആദ്യ ഭാര്യയെ ഉപേക്ഷിച്ചു. കോടീശ്വരിയായ മറ്റൊരു യുവതിയെ കണ്ടപ്പോള്‍ രണ്ടാം ഭാര്യയെ മറന്നു. ഇതോടെ ഭാര്യ പോലീസില്‍ പരാതിപ്പെടുകയായിരുന്നു. പാലാ ഇടമറ്റം 12-ാംമൈല്‍ കണ്ണാടി ഉറുമ്പ് ഭാഗത്ത് പള്ളത്തുകുഴിയില്‍ ദിവ്യമോളുടെ പരാതി പ്രകാരം ഇവരുടെ ഭര്‍ത്താവ് ഓണക്കൂര്‍ പരിയാരത്ത് ഇജോക്കെതിരെയാണ് പിറവം പൊലീസ് കേസെടുത്തിട്ടുള്ളത്.1358/17 ക്രൈം നമ്പറിട്ടാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.ഈ കേസില്‍ 494 498(അ)എന്നീ വകുപ്പുകളാണ് ആദ്യം ഉള്‍പ്പെടുത്തിയിരുന്നത്.തുടര്‍ന്നുള്ള അന്വേഷണത്തില്‍ കേസിന്റെ ഗൗരവം കണക്കിലെടുത്ത് 420 വകുപ്പ് കൂടി എഫ് ഐ ആറില്‍ കൂട്ടിച്ചേര്‍ത്ത് അന്വേഷണം നടത്തുമെന്ന് എസ് ഐ കെ വിജയന്‍ പിറവം കോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
തന്നെ ഭര്‍ത്താവ് നിരന്തരം മര്‍ദ്ദിക്കുമായിരുന്നെന്നും താനുമായുള്ള വിവാഹ ബന്ധം നിലനില്‍ക്കെത്തന്നെ കോടീശ്വരിയായ മറ്റൊരു യുവതിയെ വിവാഹം കഴിച്ചെന്നുമായിരുന്നു ദിവ്യ പരാതിപ്പെട്ടത്. ദിവ്യയുടെ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചപ്പോഴാണ് നാലമത്തെ യുവതിയുമൊത്തുള്ള യുവാവിന്റെ ഊരുചുറ്റലും പൊറുതിയും സംബന്ധിച്ച് സൂചന ലഭിച്ചത്.ഇയാള്‍ നാട്ടില്‍ നിന്ന് മുങ്ങിയിരിക്കുകയാണെന്ന് പോലീസിന്റെ അന്വേഷണത്തില്‍ തെളിഞ്ഞു.
ആദ്യ ബന്ധം വേര്‍പെടുത്തിയാണ് ഇജോ 37 പവനും 5 ലക്ഷം രൂപ സ്ത്രീധനം വാങ്ങി ദിവ്യയെ വിവാഹം ചെയ്തത്.ആദ്യ ബന്ധത്തില്‍ ജനിച്ച 8 വയസുകാരിയുടെ അവകാശം സംബന്ധിച്ച് തര്‍ക്കവും കോടതിക്കേസുമൊക്കെ നിലനില്‍ക്കെയായിരുന്നു വിവാഹമെന്നും ഇതുവരെയുള്ള കാര്യങ്ങള്‍ ഇജോ താനുമായി പങ്കിട്ടിരുന്നെന്നും ദിവ്യ വെളിപ്പെടുത്തി. ആദ്യം പിറവം സ്വദേശിനി മഞ്ജുവിനെയാണ് ഇയാള്‍ വിവാഹം ചെയ്തത്. ഭര്‍ത്താവിന്റെ മൂന്നാമത്തെ വിവാഹം ഫോര്‍ട്ട് കൊച്ചി സ്വദേശിനി ക്രിസ്റ്റീന റെബല്ലോയുമായിട്ടാണെന്നാണ് ദിവ്യ പൊലീസില്‍ നല്‍കിയിട്ടുള്ള വിവരം. ഇവര്‍ താമസിക്കുന്ന ആഡംബര വീടും പരിസരവുമെല്ലാം താന്‍ മനസിലാക്കിയിട്ടുണ്ടെന്നും വിവരം പൊലീസിന് കൈമാറിയതായും ദിവ്യ വെളിപ്പെടുത്തി.
2013 സെപ്റ്റംമ്പര്‍ 24 -നായിരുന്നു ഇജോയും ദിവ്യയും തമ്മിലുള്ള വിവാഹം.ദിവ്യയുടെ രണ്ടാം വിവാഹബന്ധമാണിത്. ആദ്യ ബന്ധത്തില്‍ ഇവര്‍ക്ക് മൂന്നര വയസുള്ള കുട്ടിയുണ്ട്. ഇജോ ഫോര്‍ട്ട് കൊച്ചിയിലെ വീട്ടിലുണ്ടെന്ന് നേരില്‍ ബോദ്ധ്യപ്പെട്ട്് ,വിവരം വിളിച്ചറിയിച്ചെങ്കിലും പിടികൂടുന്ന കാര്യത്തില്‍ പൊലീസ് താല്‍പര്യം കാണിച്ചില്ലന്നും ദിവ്യ പറയുന്നു.താന്‍ പൊലീസില്‍ പരാതിയുമായി എത്തിയെന്നറിഞ്ഞതോടെ ഇയാള്‍ ക്രിസ്റ്റീനയെ താമസ്ഥത്തുനിന്ന് മാറ്റിയെന്നും ഇവര്‍ ഇന്ന് പുലര്‍ച്ചെ വിദേശത്തേക്ക് കടക്കാന്‍ എല്ലാ നടപടികളും പൂര്‍ത്തിയാക്കിയെന്നാണ് തനിക്ക് ലഭിച്ചിട്ടുള്ള വിവരമെന്നും ദിവ്യ പറയുന്നു. ഈ സാഹചര്യത്തിലും പ്രശ്‌നത്തെ ഗൗരവത്തോടെ കാണാന്‍ പോലീസ് തയ്യാറാകാത്തത് വ്യക്തമായ ലക്ഷ്യത്തോടെയാണെന്ന് ദിവ്യ ആരോപിക്കുന്നു.