മക്കൾക്ക് വിഷം നൽകിയ ശേഷം ജീവനൊടുക്കി അമ്മ. ത്രിപുരയിലെ ഖോവായ് ജില്ലയിലാണ് 25 കാരിയായ സ്ത്രീ തന്റെ രണ്ട് ആൺമക്കൾക്കും വിഷം നൽകിയ ശേഷം ആത്മഹത്യ ചെയ്തത്.
ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടയിൽ പ്രമീള മുണ്ട എന്ന സ്ത്രീയും ഒമ്പത് വയസ്സുള്ള മകനും മരിച്ചു. പതിനൊന്ന് വയസ്സുള്ള മകൻ അഗർത്തലയിലെ ജിബിപി ഹോസ്പിറ്റലിൽ ചികിത്സയിലാണ്.
സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് പോലീസ് പറഞ്ഞു. ബുധനാഴ്ച രാത്രി കമലബാഗൻ ഗ്രാമത്തിലാണ് സംഭവം.