പുതുക്കാട്: പ്ലാസ്റ്റിക്ക് നാടിന്റെ അന്തകനായിരിക്കുന്ന കാലഘട്ടത്തിൽ അതിനൊരു ബദൽ ഒരുക്കി മാതൃകയയാവുകയാണ് എലിക്കോട് ആദിവാസി കോളനിയിലെ വനിതകൾ. വനവിഭവങ്ങൾ വിൽപ്പന നടത്തുന്നതിനുളള തുണിസഞ്ചികൾ വിപണിയിലെത്തിച്ചിരിക്കുകയാണ് ഈ കൂട്ടായ്മ. പ്ലാസ്റ്റിക്കിനെ പടിക്കു പുറത്താക്കുന്നതോടൊപ്പം ജീവിത മാർഗ്ഗം കൂടി കണ്ടെത്തുകയാണ് ഇവർ.
വനസംരക്ഷണ സമിതിയിലെ വനിതകൾക്ക് വനം വകുപ്പ് നൽകിയ തയ്യൽ മെഷീൻ കാര്യക്ഷമമായി ഉപയോഗി ച്ചതിന്റെ ഫലമായിട്ടാണ് തുണി സഞ്ചി നിർമ്മാണം വിജയത്തിലേക്ക് എത്തിയത്. ചാലക്കുടി വനവികസന ഏജൻസിയുടെ കീഴിലുള്ള വനശ്രീ ഇക്കോ ഷോപ്പ് വഴിയാണ് തുണിസഞ്ചികൾ വിതരണം ചെയ്യുന്നത് .മണി, സുജിത,ഇന്ദിര,ഷീജ എന്നിവരുടെ നേതൃത്വത്തിലാണ് യൂണിറ്റ് പ്രവർത്തിക്കുന്നത്