നാദാപുരം: ഭര്‍ത്താവുമായി പിണങ്ങി മകളുമായി വീട് വിട്ടിറങ്ങിയ യുവതി വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു.
വളയം സ്വദേശിനിയായ യുവതിയാണ് പോലീസ് സ്റ്റേഷനില്‍ ഹാജരാവുന്നതിന് മുമ്പ് വിഷം കഴിച്ചത്.
ചൊവ്വാഴ്ച്ച രാവിലയാണ് യുവതിയും മകളും ഭര്‍തൃ വീട്ടില്‍ നിന്ന് ഇറങ്ങിയത്. വീട്ടില്‍ തിരികെ എത്താതായതോടെ ഭര്‍ത്താവ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
യുവതിയെ കാണാതായ സംഭവത്തില്‍പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് യുവതിയുടെ മൊബൈല്‍ ടവര്‍ ലോക്കേഷന്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയായിരുന്നു .
മൊബൈല്‍ ലൊക്കേഷന്‍ കോഴിക്കോട് ടൗണില്‍ കണ്ടെത്തിയതോടെ ടൗണ്‍ പോലിസിന്റെ സഹായത്തോടെ പരിശോധന നടത്തിയെങ്കിലും യുവതിയെ കണ്ടെത്താനായില്ല.
ഇതിനിടെ യുവതി മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്തു. പോലീസ് അന്വേഷണം തുടരുന്നതിനിടെ ബുധനാഴ്ച്ച വൈകുന്നേരം യുവതി മകള്‍ക്കൊപ്പം പോലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ എത്തി.
സ്ഥലത്തെത്തിയ യുവതിയുടെ മാതാവിനോട് അമ്മ വിഷം കഴിച്ചതായി മകള്‍ പറയുകയായിരുന്നു.
തുടര്‍ന്ന് വീട്ടുകാര്‍ യുവതിയെ പോലീസ് സ്റ്റേഷന് സമീപത്തെ ഗവ.ആശുപത്രിയിലും തുടര്‍ന്ന്കോഴിക്കോട് മെഡിക്കല്‍ കോളജിലും പ്രവേശിപ്പിക്കുകയായിരുന്നു.
യുവതി അപകട നില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചതായി പോലീസ് പറഞ്ഞു. വളയം പോലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി.