നാഗ്പുർ: കാമുകനെ വിവാഹം കഴിക്കുന്നതിനായി പോലീസിൽ വ്യാജ പീഡനപരാതി നൽകി കൗമാരക്കാരി.
മഹാരാഷ്ട്രയിലെ നാഗ്പുരിലാണ് സംഭവം. രണ്ടുപേർ ചേർന്ന് തന്നെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചുവെന്നാണ് പെൺകുട്ടി പോലീസിൽ പരാതി നൽകിയത്.
പരാതിയുടെ അടിസ്ഥാനത്തിൽ നാഗ്പുര്‍ പോലീസ് കമ്മീണര്‍ അമിതേഷ് കുമാറിന്റെ നേതൃത്വത്തില്‍ ആയിരം പോലീസ് ഉദ്യോഗസ്ഥര്‍ തിങ്കളാഴ്ച മഹാരാഷ്ട്രയില്‍ അരിച്ചുപെറുക്കി അന്വേഷണം നടത്തി.
250ഓളം സിസിടിവികള്‍ പരിശോധിച്ച് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടി നല്കിയ പരാതി വ്യാജമാണെന്ന് അധികൃതര്‍ക്ക് ബോധ്യമാകുകയായിരുന്നു.
തുടര്‍ന്ന് പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് പെണ്‍കുട്ടി പീഡനപരാതി വ്യാജമാണെന്ന് പറഞ്ഞത്. തന്റെ കാമുകനെ വിവാഹം ചെയ്യാനാണ് താന്‍ ഇപ്രകാരം ചെയ്തതെന്ന് ഇവര്‍ പോലീസിനോടു പറഞ്ഞു.
നാഗ്പുരിലെ ചിക്കാലി മേഖലയില്‍ വച്ച് തന്നെ രണ്ടുപേര്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടി പരാതി നല്‍കിയത്.
പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കമ്മീഷണർ അമിതേഷ് കുമാറും അഡീഷണൽ കമ്മീഷണർ സുനിൽ ഫുലാരിയും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും ഉൾപ്പടെ ഉന്നത പോലീസ് സംഘം സിതാബുൾഡി പോലീസ് സ്റ്റേഷനിലെത്തി.