ചൈനയിലെ ചോഗ് കിംഗ് നഗരത്തിലാണ് സംഭവം. 21ാം വയസിൽ വിവാഹമോചിതയാകേണ്ടി വന്ന ലിയു തായ്ജി എന്ന യുവതിയാണ് ’ശവക്കല്ലറധ്യാനം’ സംഘടിപ്പിച്ചു വിവാഹമോചിതർക്കു കരുത്തു പകരുന്നത്. ശവക്കല്ലറയിൽ ജലപാനം പോലും കൂടാതെ മണിക്കൂറുകളോളം കിടന്നാണ് ധ്യാനം പൂർത്തിയാക്കേണ്ടത്.
കുഴിമാടങ്ങൾക്കു സമീപം ചെറിയ കുഴിവെട്ടിയാണ് യുവതികളെ കിടത്തുക. മൃതശരീങ്ങൾ കിടത്തുന്നതുപോലെ വെള്ളത്തുണിയോ പ്ലാസ്റ്റിക് ഷീറ്റോ വിരിച്ച ശേഷം അതിനു മുകളിലാണ് യുവതികൾ കിടക്കേണ്ടത്. ധ്യാനത്തിനെത്തുന്നവർ രാത്രിയിലാണോ പകൽ സമയത്താണോ ശവക്കല്ലറയിൽ കഴിയേണ്ടതെന്നൊക്കെയുള്ള കാര്യങ്ങൾ ധ്യാനഗുരു തീരുമാനിക്കും.
കൂടുതൽ വ്യഥകൾ അനുഭവിക്കുന്നവർ രാത്രിയിൽ ധ്യാനം നടത്തണമെന്നുള്ളതാണ് ഇവിടുത്തെ രീതി. മണിക്കൂറുകൾ നീണ്ട ധ്യാനത്തിനു ശേഷം ശവക്കല്ലറയിൽ നിന്ന് എഴുന്നേൽക്കുന്ന യുവതികൾ പഴയതെല്ലാം മറന്നിട്ടുണ്ടാവുമെന്നാണ് ധ്യാനഗുരു ലിയു പറയുന്നത്.
തങ്ങളുടെ പഴയ ജീവിതവും ദുഖങ്ങളുമെല്ലാം ആ ശവക്കല്ലറയിൽ സംസ്കരിക്കപ്പെട്ടുവെന്നും ഇനിയുള്ളത് ഒരു പുതുജീവിതമാണെന്നുമുള്ള തോന്നൽ യുവതികളിൽ സൃഷ്ടിക്കാൻ ശവക്കല്ലറ ധ്യാനത്തിലൂടെ കഴിയുന്നുണ്ടെന്നും ലിയൂ പറയുന്നു. എന്തായാലും ലിയുവിന്റെ ശവക്കല്ലറ ധ്യാനത്തിൽ പങ്കെടുക്കാൻ വിവാഹമോചിതരുടെ വലിയ തിരക്കാണ്.
ചിത്രങ്ങൾ കാണാം: