അവര്‍ പത്ത് മിനിട്ടുകൂടി വൈകിയിരുന്നുവെങ്കില്‍..! പത്ത് വര്‍ഷങ്ങള്‍ക്കു മുമ്പ് മുത്തശന്റെ ക്രൂരതയ്ക്കിരയായ യുവതിയുടെ അവസ്ഥ ഇങ്ങനെ… തന്റെ നഗ്നചിത്രങ്ങള്‍ പുറത്തുവിട്ട് യുവതി

മു​ത്ത​ശ​ന്‍റെ ക്രൂ​ര​ത​യ്ക്കി​ര​യാ​യി എ​ല്ലും തോ​ലു​മാ​യി മാ​റി​യ യു​വ​തി​യു​ടെ ക​ഥ സോ​ഷ്യ​ൽ മീ​ഡി​യാ​യി​ൽ വൈ​റ​ലാ​കു​ന്നു.​ജ​പ്പാ​നി​ലെ കാ​ൻ​സാ​യ് സ്വ​ദേ​ശി​നി​യാ​യ ഒ​രു യു​വ​തി​യാ​ണ് പ​ത്ത് വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പ് മു​ത്ത​ശ​ൻ ത​ന്നെ പ​ട്ടി​ണി​ക്കി​ട്ട് കൊ​ല്ലാ​കൊ​ല ചെ​യ്ത ക​ഥ സോ​ഷ്യ​ൽ​മീ​ഡി​യാ​യി​ൽ വി​ളി​ച്ചു​പ​റ​ഞ്ഞ​ത്.ത​ന്നെ ഭ​ക്ഷ​ണം ക​ഴി​ക്കു​വാ​ൻ അ​നു​വ​ദി​ക്കാ​തി​രു​ന്ന മു​ത്ത​ശ​ൻ ദി​വ​സ​ങ്ങ​ളോ​ളം ത​ന്നെ പ​ട്ടി​ണി​ക്കി​ട്ടി​രു​ന്നു​വെ​ന്നും ഇവർ പ​റ​ഞ്ഞു. ഇ​തി​നു തെ​ളി​വെ​ന്നോ​ണം എ​ല്ലും തോ​ലു​മാ​യ ത​ന്‍റെ പൂ​ർ​ണ​ന​ഗ്ന ശ​രീ​ര​മാ​ണ് ഈ യുവതി പ​ങ്കു​വെ​ച്ച​ത്.

താ​ൻ ര​ഹ​സ്യ​മാ​യി ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ ശ്ര​മി​ച്ചാ​ൽ ത​ന്‍റെ അ​ടി​വ​യ​റി​ലേ​ക്ക് മു​ത്ത​ശ​ൻ ച​വി​ട്ടു​മാ​യി​രു​ന്നു​വെ​ന്നും ത​ന്നെ കൊ​ല്ലു​മോ​യെ​ന്നു​ള്ള ഭ​യ​ത്താ​ൽ ഭ​ക്ഷ​ണം താ​ൻ തു​പ്പി​ക്ക​ള​യു​മാ​യി​രു​ന്നു​വെ​ന്നും ഇവർ പ​റ​ഞ്ഞു. ആ ​നാ​ളു​ക​ളി​ൽ ഇ​വ​രു​ടെ ശ​രീ​ര​ഭാ​രം വെ​റും പ​തി​നാ​റ് കി​ലോ മാ​ത്ര​മാ​യി​രു​ന്നു.​ത​ന്നെ പോ​ലെ വീ​ട്ടു​ത​ട​ങ്ക​ലി​ലാ​യി ഭ​ക്ഷ​ണം നി​ഷേ​ധി​ക്ക​പ്പെ​ട്ട് ആ​രെ​ങ്കി​ലും ക​ഴി​യു​ന്നു​ണ്ടെ​ങ്കി​ൽ അ​ത് പു​റ​ത്തു പ​റ​യാ​ൻ വൈ​ക​രു​തെ​ന്നും യു​വ​തി ട്വീ​റ്റ് ചെ​യ്തു.

ത​ന്നെ ര​ക്ഷ​പെ​ടു​ത്തി​യ സ​മ​യ​ത്ത് പ​ത്ത് മി​നി​ട്ടു​കൂ​ടി വൈ​കി​യി​രു​ന്നു​വെ​ങ്കി​ൽ താ​ൻ മ​രി​ച്ചു​പോ​കു​മാ​യി​രു​ന്നു​വെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞ​തും ഈ ​യു​വ​തി ഓ​ർ​ക്കു​ന്നു. നാ​ളു​ക​ൾ കൊ​ഴി​ഞ്ഞു പോ​യ​പ്പോ​ൾ സു​ന്ദ​രി​യാ​യ ഒ​രു യു​വ​തി​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് ഇവർ. മു​ത്ത​ശ​ൻ ത​ന്നെ പ​ട്ടി​ണി​ക്കി​ട്ട​തി​ന്‍റെ കാ​ര​ണ​മെ​ന്ത​ന്നോ പി​ന്നീ​ട് അ​ദ്ദേ​ഹ​ത്തി​ന് എ​ന്ത് സം​ഭ​വി​ച്ചെ​ന്നോ ഈ ​യു​വ​തി വ്യ​ക്ത​മാ​ക്കി​യി​ല്ല. വൈ​ൽ​ഡ് കാ​ബേ​ജ് എ​ന്ന ട്വി​റ്റ​ർ അ​ക്കൗ​ണ്ടി​ലൂ​ടെ ഈ ​യു​വ​തി പ​ങ്കു​വെ​ച്ച ദ​യ​നീ​യ ക​ഥ​യ​റി​ഞ്ഞ് പ്ര​തി​ക​ര​ണ​വു​മാ​യി നി​ര​വ​ധി​യാ​ളു​ക​ളാ​ണ് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.

Related posts