പാലക്കാട്: യാക്കര ചന്ദനക്കുറിശിയിലെ തങ്കം ആശുപത്രിയിൽ ചികിത്സാപ്പിഴവ് മൂലം യുവതിയും നവജാതശിശുവും മരിച്ച സംഭവത്തിൽ മൂന്ന് ഡോക്ടർമാർ അറസ്റ്റിൽ.
അജിത്, പ്രിയദർശിനി, നിള എന്നീ ഡോക്ടർമാരാണ് അറസ്റ്റിലായത്. മൊഴി രേഖപ്പെടുത്താൻ സ്റ്റേഷനിലെത്തിയ ഇവരെ ചോദ്യംചെയ്യലിനുശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു.
കഴിഞ്ഞ ജൂലൈ രണ്ടിനാണ് തത്തമംഗലം സ്വദേശിയായ ഐശ്വര്യയുടെ നവജാതശിശു മരിച്ചത്. പിറ്റേന്ന് ഐശ്വര്യയും മരിച്ചു.
ചികിത്സാപ്പിഴവ് ആരോപിച്ച് ബന്ധുക്കള്‍ പ്രതിഷേധം ശക്തമാക്കിയതോടെയാണ് പോലീസ് കേസെടുത്തത്. ചികിത്സാപ്പിഴവുണ്ടായെന്ന മെഡിക്കല്‍ റിപ്പോര്‍ട്ടിന് പിന്നാലെയാണ് മൊഴിയെടുക്കലും അറസ്റ്റും.