വ്യാജ സൗന്ദര്യ ചികിത്സ നടത്തിയിരുന്ന യുവതി ദുബായില്‍ അറസ്റ്റിലായി. യൂറോപ്പുകാരിയായ യുവതിയെയാണ് ദുബായ് ആരോഗ്യവിഭാഗത്തിന്റെ സഹായത്തോടെ പോലീസ് അറസ്റ്റു ചെയ്തത്.
ഇവരുടെ ഫ്‌ളാറ്റില്‍ നിന്ന് ശസ്ത്രക്രിയക്ക് ആവശ്യമുള്ള ഉത്പന്നങ്ങളുടെയും സാമഗ്രികളുടെയും വന്‍ ശേഖരം പിടികൂടി. അധികൃതരുടെ ലൈസന്‍സ് ഇല്ലാതെ ബോട്ടക്‌സ്, ഫില്ലേഴ്‌സ് തുടങ്ങിയ ശസ്ത്രക്രിയകള്‍ ഇവര്‍ സ്വന്തം ഫ്‌ളാറ്റില്‍ നടത്തിയിരുന്നതിന് തെളിവായി രേഖകള്‍ പൊലീസ് കണ്ടെടുത്തു.
സ്വന്തം രാജ്യത്ത് നിന്ന് നേടിയ മുറി അറിവു വച്ച് ഇവര്‍ ശസ്ത്രക്രിയ നടത്തുകയായിരുന്നുവെന്ന് സിഐഡി ഡയറക്ടര്‍ ബ്രി.ജമാല്‍ സാലെം അല്‍ ജല്ലാഫ് പറഞ്ഞു. പ്രതി സമൂഹമാധ്യമങ്ങളില്‍ നടത്തുന്ന പരസ്യം നിരീക്ഷണത്തിന് വിധേയമാക്കിയ ശേഷമായിരുന്നു അറസ്റ്റെന്ന് ആന്റി ഇക്കണോമിക് ക്രൈംസ് വിഭാഗം ഡെപ്യുട്ടി ഡയറക്ടര്‍ കേണല്‍ ഉമര്‍ മുഹമ്മദ് ബിന്‍ ഹമ്മാദ് പറഞ്ഞു.
ദുബായ് പൊലീസിലെ കൊമേഴ്‌സ്യല്‍ ഫ്രോഡ്, ആന്റിഹാക്കിങ് വിഭാഗവും കൈകൊര്‍ത്തുകൊണ്ടായിരുന്നു പരിശോധന. എത്ര വിരൂപയായ ആളെയും സുന്ദരിയാക്കുമെന്നായിരുന്നു യുവതി സോഷ്യല്‍ മീഡിയയില്‍ നല്‍കിയ പരസ്യത്തില്‍ പറഞ്ഞിരുന്നത്. ഒരു ലക്ഷത്തിലേറെ ഫോളോവേഴ്‌സുള്ള തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയായിരുന്നു യുവതി ആളുകളെ ആകര്‍ഷിച്ചിരുന്നത്.
ഇതുവഴി അപ്പോയ്‌മെന്റ് വാങ്ങുന്നവരെ ഇവര്‍ നിശ്ചിതസമയത്ത് തന്റെ ഫ്‌ളാറ്റിലേക്ക് ക്ഷണിക്കുകയും വളരെ മാന്യമായി സ്വീകരിച്ച ശേഷം ചികിത്സ നടത്തുകയുമാണ് ചെയ്യുന്നത്. ചികിത്സ ആവശ്യമുണ്ടെന്ന് പറഞ്ഞ് ഇവരെ സമീപിച്ച വനിത പോലീസ് ഉദ്യോഗസ്ഥയ്ക്ക് ചികിത്സ ആരംഭിച്ചപ്പോള്‍ പോലീസ് ഫ്‌ളാറ്റ് വളയുകയായിരുന്നു.
കോവിഡ് കാരണം രാജ്യത്ത് പ്ലാസ്റ്റിക് സര്‍ജറി നടത്തുന്ന ആശുപത്രികളും ക്ലിനിക്കുകളും അടച്ചതാണ് പ്രതിക്ക് കൊയ്ത്തായത്. അവസരം മുതലെടുത്ത ഇവരെ തേടി ഒട്ടേറെ പേര്‍ എത്തിയിരുന്നു. ഇവരെ കഴിവതും ചൂഷണം ചെയ്ത് ഇവര്‍ വന്‍തുക സമ്പാദിച്ചിട്ടുണ്ടെന്നാണ് വിവരം.