കൊച്ചി: കൊച്ചി വൈപ്പിനിൽ മാനസികാസ്വാസ്ഥ്യമുള്ള വീട്ടമ്മയേയും തടയാൻ ചെന്ന പതിനേഴുകാരിയായ മകളെയും മർദിച്ച സംഭവത്തിൽ മൂന്നു പേർ അറസ്റ്റിൽ. പള്ളിപ്പുറം വീട്ടിൽ ലിജി അഗസ്റ്റിൻ, മോളി, ഡീന എന്നിവരാണ് അറസ്റ്റിലായത്. വീട്ടമ്മയുടെ ഭർത്താവ് നൽകിയ പരാതിയിലാണ് നടപടി.
വൈപ്പിൻ കോണ്‍വന്റ് കിഴക്ക് വിയറ്റ്നാം കോളനിയിലെ വീട്ടമ്മയ്ക്കും മകൾക്കുമാണ് അയൽവാസികളുടെ മർദനമേറ്റത്. ഞായറാഴ്ച രാത്രിയിലും തിങ്കളാഴ്ച രാവിലെയുമായിരുന്നു മർദനം. വീട്ടമ്മയുടെ തലയ്ക്കും ശരീരത്തിനും കാലിനും പരിക്കുണ്ട്. ഇവർക്ക് മുനന്പം ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷ നൽകി. വീട്ടമ്മയ്ക്ക് മാനസികവിഭ്രാന്തിയുള്ളതിനാൽ അഡ്മിറ്റ് ചെയ്തില്ല. മകൾക്ക് കൈയ്ക്കു പരിക്കേറ്റു.
തിങ്കളാഴ്ച രാവിലെ അയൽവാസികളുടെ മർദനത്തിൽ നിലത്തുവീണ ഇവരുടെ കാല്‍പ്പാദത്തിൽ തീയിൽ കാട്ടി ചൂടാക്കിയ ചട്ടുകംവച്ച് പൊള്ളിച്ചതോടെ വേദനകൊണ്ട് ഇവർ കായലിലേക്ക് ചാടി. സംഭവത്തിന്റെ ദൃശ്യങ്ങൾ മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. ഇതേതുടർന്നാണ് ഭർത്താവ് പോലീസിൽ പരാതി നൽകിയത്.