ഗുരുവായൂര്‍-പുനലൂര്‍ പാസഞ്ചറില്‍ യുവതി ആക്രമിക്കപ്പെട്ട സംഭവത്തിലെ പ്രതി ബാബുക്കുട്ടന്‍ മറ്റൊരു ഗോവിന്ദച്ചാമിയെന്ന് വിവരം.
ഗോവിന്ദച്ചാമി സൗമ്യയെ ആക്രമിച്ചു കൊലപ്പെടുത്തിയതിനു സമാനമായാണ് ബാബുക്കുട്ടന്‍ പാസഞ്ചറില്‍ യുവതിയെ ആക്രമിച്ചത്.
എന്നാല്‍ ഭാഗ്യം കൊണ്ട് യുവതി രക്ഷപ്പെട്ടു. നിരവധി മോഷണക്കേസിലും പീഡനക്കേസുകളിലും പ്രതിയാണ് ഇയാളെന്നാണ് പോലീസ് പറയുന്നത്.
നാലു ക്ഷേത്രങ്ങളിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് ലക്ഷങ്ങള്‍ കവര്‍ന്ന കേസും ഇയാള്‍ക്കെതിരേയുണ്ട്. ഇതു കൂടാതെ അയല്‍വാസിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസുമുണ്ട്.
ട്രെയിനില്‍ മോഷണം നടത്തിയ കേസുകള്‍ വേറെയും.മോഷണക്കേസില്‍ ഒന്നരവര്‍ഷം തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയ ശേഷമാണ് ഇയാള്‍ പാസഞ്ചറില്‍ യുവതിയെ ആക്രമിച്ച് സ്വര്‍ണം കവര്‍ന്നത്.
ഇയാളുടെ മാതാവ് രണ്ടാം വിവാഹം കഴിച്ച് ഭര്‍ത്താവിനൊപ്പം താമസമാണ്. സഹോദരി വടകരയിലാണ് താമസിക്കുന്നത്. ഇയാളെ അന്വേഷിച്ച് പോലീസ് അവിടെയെത്തിയെങ്കിലും ഒരു വിവരവുമില്ലെന്നാണ് അവര്‍ പറയുന്നത്.
സംഭവത്തില്‍ വെള്ളിയാഴ്ച രാവിലെ സ്വമേധയാ കേസെടുത്ത കോടതി സര്‍ക്കാരിന്റെ അടിയന്തര വിശദീകരണം തേടുകയും ചെയ്തു.
പ്രതിയ്ക്കായി ഇന്നും നാളെയും തിരച്ചില്‍ ഊര്‍ജിതമാക്കാനാണ് റെയില്‍വേ പോലീസിന്റെ തീരുമാനം. പ്രതിയ്ക്കായി റെയില്‍വേ പോലീസ് തിരച്ചില്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
മുളന്തുരുത്തി സ്‌നേഹനഗര്‍ സ്വദേശി ആശയാണ് ബുധനാഴ്ച രാവിലെ 8.45ന് ട്രെയിനില്‍ മോഷണത്തിനും ആക്രമണത്തിനും ഇരയായത്.
രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ട്രെയിനില്‍ നിന്ന് വീണ് പരിക്കേറ്റ യുവതിയെ ഇന്നലെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ മൈനര്‍ ശസ്ത്രക്രിയ്ക്ക് വിധേയയാക്കി.