ഒരൊറ്റ നിമിഷം മതി ജീവിതം മാറാന് എന്നു കേട്ടിട്ടില്ലേ… അത്തരമൊരു അവസ്ഥയിലാണ് അമേരിക്കയിലെ മേരിലാന്ഡ് സ്വദേശിനിയായ വെനസ്സ. അച്ഛന്റെ നിര്ദേശപ്രകാരം കാബേജ് വാങ്ങാനായി പച്ചക്കറി കടയിലേക്ക് പുറപ്പെടുമ്പോഴും അത് ജീവിതം മാറ്റി മറിക്കാനുള്ളൊരു യാത്രയാകുമെന്ന് വനേസ്സ വാര്ഡ് ഒരിക്കലും കരുതിയില്ല.
കാബേജ് വാങ്ങാനായി ഗ്രോവ്ടണിലെ ഭീമന് പച്ചക്കറിക്കടയില് നില്ക്കുമ്പോഴാണ് വിന് എ സ്പിന് എന്ന ടിക്കറ്റ് വനേസ്സ എടുത്തത്. വീട്ടില് പോയി ടിക്കറ്റ് സ്ക്രാച്ച് ചെയ്തു നോക്കിയപ്പോഴാണ് കടയിലെ ബിഗ്വീല് കറക്കി 100,000 ഡോളറിനും 500,000. ഡോളറിനും ഇടയിലുള്ള തുക സ്വന്തമാക്കാനുള്ള അവസരം തനിക്ക് ലഭിച്ചുവെന്ന് വെനെസ്സ മനസ്സിലാക്കിയത്. ആ ലക്കി സ്പിന് വനേസ്സയ്ക്ക് സമ്മാനിച്ചത് 2,25,000 യുഎസ് ഡോളറാണ്.
ഏകദേശം 1.59 കോടി രൂപ. സമ്മാനത്തുകകൊണ്ട് എന്തു ചെയ്യാനാണ് പദ്ധതിയെന്ന് വെനസ്സയോട് ചോദിച്ചാല് ഡിസ്നിയിലേക്ക് ഒരു വിനോദയാത്ര പോകണമെന്നും ബാക്കിപണം വിരമിക്കല് സമയത്തേക്കു മാറ്റിവയ്ക്കണമെന്നുമാണ് വനേസ്സയുടെ മറുപടി. കാബേജ് കൊണ്ടുവന്ന ഭാഗ്യം എന്നല്ലാതെ എന്തു പറയാന്.