ഇൻട്രോവെർട്ടായ ഒരു ഇൻഫ്ലുവൻസർ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുകയാണ്. ആൾക്കൂട്ടത്തിനൊപ്പമിരുന്ന് തിയേറ്ററിൽ സിനിമ കാണാൻ താൽപര്യമില്ലാത്തതിനാൽ ഇവർ തിയേറ്ററിലെ മുഴുവൻ സീറ്റും ബുക്ക് ചെയ്തു.
‘താനൊരു ഇൻട്രോവെർട്ടാണ്. അതുകൊണ്ട് ആൾക്കൂട്ടത്തിൽ സിനിമ കാണാൻ മടിയാണ്. അങ്ങനെ ഒരു തിയറ്ററിലെ മുഴുവൻ സീറ്റും താൻ തനിച്ച് ബുക്ക് ചെയ്തു. ശേഷം ഒറ്റക്കിരുന്ന് സിനിമ കണ്ടു’ എന്നാണ് ഇൻഫ്ലുവൻസർ പറഞ്ഞത്.
സിനിമാഹാളിലെ ശൂന്യമായ സീറ്റുകളുടെ ചിത്രവും ഇൻഫ്ലുവൻസർ പങ്കുവച്ചു. എറിക്ക ബൈദുരി എന്നാണ് വീഡിയോ ടിക്ടോക്കിൽ പങ്കുവച്ച യുവതിയുടെ പേര്. ഇവർ പോപ്കോൺ കഴിക്കുന്നതും, ഗ്ലാസ് ധരിച്ച് സിനിമ തുടങ്ങാൻ കാത്തിരിക്കുന്നതും എല്ലാം വീഡിയോയിൽ ഉണ്ട്.
‘ഞങ്ങൾ അന്തർമുഖരായ ആളുകളാണ്. അതുകൊണ്ട് തിയറ്ററിലെ സീറ്റുകൾ എല്ലാം വാങ്ങി’ എന്നും ബൈദുരി വീഡിയോയുടെ കാപ്ഷനിൽ പറയുന്നുണ്ട്. 16 സീറ്റുകൾ അടങ്ങിയ 10 നിരകളാണ് സിനിമാ ഹാളിൽ ഉള്ളത്. ഇവർ ഷെയർ ചെയ്തിരിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൻ ചർച്ചയ്ക്ക് കാരണമായിത്തീർന്നു.
എന്നാൽ സംഗതി ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുകയാണ്. ഇത്തരത്തിൽ അന്തർമുഖരായവർ യുവതിയുടെ പ്രവൃത്തിയെ അനുകൂലിച്ച് അവരുടെ അഭിപ്രായങ്ങൾ വ്യക്തമാക്കി. എന്നാൽ മറ്റ് ചിലരാകട്ടെ കാശ് ഉള്ളതിന്റെ അഹങ്കാരമെന്ന രീതിയിൽ വിമർശിക്കുകയും ചെയ്തു.