പണ്ടുകാലം മുതലുളള ഒരു പറച്ചിലാണ് ഇത് പെണ്ണുങ്ങൾക്ക് സാധ്യമല്ല, അവൾ പെണ്ണാണ് ഇതൊക്കെ അവർക്ക് പറ്റുന്നതല്ല. എന്നാൽ അവര് വിചാരിച്ചാലും സാധിക്കുന്ന കാര്യങ്ങളുണ്ട്. റഷ്യയിൽ നടന്ന ഒരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മാധ്യമങ്ങളിൽ ചർച്ചയായിരിക്കുന്നത്. ഒരു കൂട്ടം സ്ത്രീകൾ ബസിൽ യാത്ര ചെയ്യുകയായിരുന്നു. എന്നാൽ പെട്ടെന്ന് അവരുടെ ബസ് മഞ്ഞിൽ കുരുങ്ങി. ബസ് അങ്ങോട്ടുമില്ല ഇങ്ങോട്ടുമില്ലാത്ത അവസ്ഥയിലായി. കൂട്ടത്തിലോ പരിസരത്തോ ഒരൊറ്റ പുരുഷൻ പോലുമില്ല. എന്താണ് ഇനി ചെയ്യുക. വഴിയിൽ കുടങ്ങിയ സ്ത്രികളുടെ ആത്മധൈര്യം ഇവിടെയാണ് നാം കാണുന്നത്.
എല്ലാവരും പുറത്തിറങ്ങി ബസ് തളളിനീക്കുവാൻ തുടങ്ങി. ഇത്രയും ഭീമമായ ബസ് എവിടെ നീങ്ങൻ എന്ന് നാം വിചാരിക്കും. എന്നാൽ അങ്ങനെയല്ല, ഡ്രൈവറിന്റെയും സ്ത്രീകളുടെയും കൂട്ടായ പ്രയത്നം വഴി ബസ് മുന്നോട്ട് നീങ്ങി. മഞ്ഞിൽ കുടുങ്ങിയ ബസിനെ അതിൽ നിന്നും മോചിപ്പിച്ച് സ്ത്രീകൾ യാത്രതുടർന്നു. ഇനി സ്ത്രീകൾക്ക് എല്ലാ കാര്യങ്ങളും സാധിക്കില്ല എന്ന് ഉറപ്പിച്ചു പറയുവാൻ വരട്ടെ എന്നാണ് ഇക്കൂട്ടർ ഇവിടെ തെളിയിച്ചിരിക്കുന്നത്.