മാന്നാർ: ബസിൽ ഡ്രൈവിംഗ് സീറ്റിന്റെ മുൻവശത്തെ കാബിനിൽ കയറിയിരുന്നു ബഹളമുണ്ടാക്കുകയും സ്റ്റിയറിഗിൽ പിടിക്കുകയും ചെയ്യുന്ന ഒരു സ്ത്രീയുടെ വീഡിയോ സമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിച്ചവർക്കെതിരെ മാന്നാർ പോലീസ് കേസെടുത്തു. ഒരോത്തരും വിവിധങ്ങളായ തലക്കെട്ടിലാണ് സമൂഹ്യമാധ്യങ്ങളിൽ ഇത് പ്രചരിപ്പിച്ചത്.
എന്നാൽ മാനസിക വൈകല്യമുള്ള ഒരു സ്ത്രീ ബഹളം വച്ച സംഭവം സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിലൂടെ വലിയ മാനഹാനിയിയാണ് കുടുംബാംഗങ്ങൾക്ക് ഉണ്ടായതെന്ന് കാട്ടി വീട്ടുകാർ മാന്നാർ പോലീസിൽ നൽകിയ പരാതിയെ തുടർന്നാണ് കേസെടുത്തത്.
സ്ത്രീ സഞ്ചരിച്ച പന്തളം – മാവേലിക്കര റൂട്ടിൽ സർവീസ് നടത്തുന്ന ബസിലെ ജീവനക്കാരെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും ഫോണുകൾ കസ്റ്റഡിയിൽ എടുക്കുമെന്നും മാന്നാർ സിഐ ജോസ് മാത്യു പറഞ്ഞു. ഈ ദൃശ്യങ്ങൾ വിവിധ ഗ്രൂപ്പുകളിലേക്ക് പ്രചരിപ്പിച്ചവർക്കെതിരെ സൈബർ സെല്ല് നീരീക്ഷണം നടത്തുകയാണെന്നും ഇവർക്കെതിരെയും കേസ് ഉണ്ടാകുമെന്നും സിഐ അറിയിച്ചു.