അഞ്ച് വർഷങ്ങൾ കൊണ്ട് 10 ലക്ഷം മൈലുകൾ കാറിൽ സഞ്ചരിച്ച യുവതിക്ക് ഒരു കാർ സമ്മാനം നൽകി ഹ്യൂണ്ടായ്. അമേരിക്കയിൽ നിന്നുള്ള യുവതി, ഫറാ ഹൈനസ് എന്ന ഡെലിവറി ഡ്രൈവറാണ് ഏകദേശം 16,09,344 കിലോമീറ്റർ തന്റെ 2013 മോഡൽ ഹ്യൂണ്ടായ് എലാൻട്രയിൽ സഞ്ചരിച്ചത്.
ഓരോ വർഷവും രണ്ടു ലക്ഷം മൈലുകൾ( 3.2 ലക്ഷം കിലോമീറ്റർ) ആണ് ഇവർ വാഹനമോടിച്ചത്. രണ്ട് ആഴ്ച്ചകൾ കൂടുമ്പോൾ വാഹനത്തിന്റെ ഓയിൽ മാറ്റാൻ ഇവർ പ്രത്യേകം ശ്രദ്ധിക്കും. റിപ്പോർട്ടുകൾ അനുസരിച്ച് 14,000 മൈലാണ് അമേരിക്കക്കാർ ഒരു വർഷം വാഹനമോടിക്കുന്നത്. അങ്ങനെയാണെങ്കിൽ ശരാശരി ഡ്രൈവറെക്കാൾ 14 മടങ്ങ് കൂടുതൽ ഫറ ഇപ്പോൾ തന്നെ ഓടിച്ചു കഴിഞ്ഞിരിക്കുകയാണ്.
സംഭവത്തെക്കുറിച്ച് അറിഞ്ഞ ഹ്യൂണ്ടായ് കമ്പനി അധികൃതർ ഇവർക്ക് പുതിയ ഹ്യൂണ്ടായ് എലാൻട്ര സമ്മാനിക്കുകുയം ചെയ്തു.