തന്നെ വിവാഹം ചെയ്യണമെന്ന ആവശ്യവുമായി യുവാവിന് പിന്നാലെ ഓടുന്ന യുവതിയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.
ബീഹാറിലെ നവാഡയിലെ ഭഗത് സിംഗ് ചൗക്കിലാണ് സംഭവം. മൂന്ന് മാസം മുമ്പായിരുന്നു ഇവരുടെ വിവാഹ നിശ്ചയം നടന്നത്.
സ്ത്രീധനമായി ഒരു ബൈക്കും അരലക്ഷം രൂപയും യുവതിയുടെ വീട്ടുകാര്‍ നല്‍കിയിരുന്നു.
വിവാഹം നീട്ടിവയ്ക്കണമെന്ന് അടുത്തിടെ യുവാവ് ആവശ്യപ്പെട്ടിരുന്നു. ഇതിനിടെ മാതാപിതാക്കള്‍ക്കൊപ്പം ചന്തയിലെത്തിയ യുവതി യുവാവിനെ കാണുകയായിരുന്നു.
യുവാവിന്റെ കൈ പിടിച്ചുകൊണ്ട് ‘എന്നെ വിവാഹം കഴിക്കൂ’ എന്ന് യുവതി അഭ്യര്‍ത്ഥിച്ചു. ബഹളമുണ്ടായതോടെ നാട്ടുകാര്‍ ഇവര്‍ക്ക് ചുറ്റും കൂടി.
ഇതോടെ യുവാവ് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. പിന്നാലെ യുവതിയും ഓടി. വിവരമറിഞ്ഞ പോലീസ് സ്ഥലത്തെത്തി, ഇരുവരെയും സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
ഇരുവര്‍ക്കും കൗണ്‍സലിംഗ് നല്കി. തുടര്‍ന്ന് യുവാവ് വിവാഹത്തിന് സമ്മതിക്കുകയായിരുന്നു. ഇതിനു ശേഷം പോലീസ് സ്റ്റേഷന് സമീപമുള്ള അമ്പലത്തില്‍വച്ച് ഇരുവരും വിവാഹിതരായി.