കോഴിക്കോടു നിന്ന് ടാക്‌സി വിളിച്ചത് ജയറാമിന്റെ വീട്ടിലേക്ക് എന്നു പറഞ്ഞ്; പാലാരിവട്ടത്തെത്തിയപ്പോള്‍ ഇപ്പം കാശുമായി വരാമെന്നു പറഞ്ഞ് നൈസായി മുങ്ങി; ടാക്‌സിക്കാരനെ പറ്റിച്ച് യുവതി മുങ്ങിയ കഥയിങ്ങനെ…

കോഴിക്കോട്: സിനിമാ നടന്‍ ജയറാമിന്റെ വീട്ടിലേക്ക് പോകണമെന്നാവശ്യപ്പെട്ട് യുവതി തന്റെ ടാക്‌സിയില്‍ കയറുമ്പോള്‍ ഡ്രൈവര്‍ ഇങ്ങനെയൊരു പണി സ്വപ്‌നത്തില്‍ പോലും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് ടാക്‌സി വിളിച്ച യുവതി എറണാകുളത്ത് എത്തിയ ശേഷം പണം നല്‍കാതെ മുങ്ങിയപ്പോള്‍ ഡ്രൈവറിന് 6000 രൂപയാണ് നഷ്ടമായത്.കോഴിക്കോട് നിന്ന് എറണാകുളത്തേക്ക് ദീര്‍ഘദൂര ഓട്ടം ലഭിച്ചതിന്റെ സന്തോഷത്തില്‍ കൂടുതല്‍ വിരങ്ങള്‍ അന്വേഷിക്കാതെ പോയതാണ് െ്രെഡവറിന് വിനയായത്. കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനിലെ ടാക്‌സി ഓടിക്കുന്ന കക്കോടി സ്വദേശി എം.ഷിനോജാണ് കബളിപ്പിക്കപ്പെട്ടത്.

കബളിക്കപ്പെട്ടുവെന്നു മനസിലാക്കിയ ഷിനോജ് തന്റെ ടാക്‌സി നിരക്കായ ആറായിരത്തിലധികം രൂപ നല്‍കാതെ യുവതി കടന്നു കളഞ്ഞെന്നു കാണിച്ച് കോഴിക്കോട് ടൗണ്‍ പോലീസിലും പാലാരിവട്ടം പോലീസ് സ്‌റ്റേഷനിലും പരാതി നല്‍കി. കഴിഞ്ഞ ഞായറാഴ്ച രാത്രി എട്ടുമണിക്കാണ് മുപ്പതു വയസു തോന്നിക്കുന്ന യുവതിയും നാലു വയസോളം പ്രായമുള്ള രണ്ടുപെണ്‍കുട്ടികളും കോഴിക്കോട് റെയില്‍വേസ്‌റ്റേഷനില്‍ നിന്ന് എറണാകുളത്തേക്ക് ടാക്‌സി വിളിച്ചത്.

നടന്‍ ജയറാമിന്റെ പെരുമ്പാവൂരിലെ വീട്ടിലേക്കാണ് പോകേണ്ടതെന്ന് യുവതി ആവശ്യപ്പെട്ടിരുന്നു തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെ കാര്‍, ജയറാമിന്റെ വീട്ടിലെത്തി. എന്നാല്‍, സുരക്ഷാ ജീവനക്കാരന്‍ അകത്തേക്ക് കടക്കാന്‍ സമ്മതിച്ചില്ല. രാവിലെ എട്ടുമണിയോടു കൂടി നടന്‍ ജയറാം പുറത്തേക്കു വന്ന് യുവതിയുമായി സംസാരിച്ചു. അതിനു ശേഷം യുവതിയുടെ ആവശ്യപ്രകാരം പാലാരിവട്ടത്തുള്ള ഒരു സ്ഥാപനത്തിലേക്കു പോയി.

വേഗം മടങ്ങിവരാമെന്ന് അറിയിച്ച് സ്ഥാപനത്തിനകത്തേക്കു പോയ യുവതി പിന്നെ മടങ്ങിയെത്തിയില്ല. അപ്പോഴാണ് താന്‍ കബളിപ്പിക്കപ്പെടുകയായിരുന്നു എന്ന് ഡ്രൈവര്‍ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് ഡ്രൈവര്‍മാരുടെ വാട്‌സാപ്പ് കൂട്ടായ്മയില്‍ വിവരമറിയിച്ചതിനെത്തുടര്‍ന്നെത്തിയ എറണാകുളത്തെ ടാക്‌സി ഡ്രൈവര്‍മാരാണ് മടക്കയാത്രയ്ക്ക് ഡീസല്‍ അടിക്കാനുള്ള പണം ഷിനോജിന് നല്‍കിയത്. യുവതി ആരാണെന്നതിനെക്കുറിച്ച് ഇതുവരെ സൂചനയൊന്നുമില്ല.

 

Related posts