ഭര്‍ത്താവ് ഇല്ലാത്ത സമയത്ത് വീട്ടില്‍ അതിക്രമിച്ചു കയറി പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിന്റെ ജനനേന്ദ്രിയം ബ്ലേഡ് കൊണ്ട് ഛേദിച്ച് യുവതി.
ബിഹാറിലെ പാറ്റ്നയിലെ ബാങ്ക ജില്ലയിലാണ് സംഭവം. 27കാരനായ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച രാത്രി യുവതി കിടന്നുറങ്ങുന്ന സമയത്ത് വീടിന്റെ മുകള്‍ നിലയില്‍ കൂടി 27കാരന് വീട്ടില്‍ കയറുകയായിരുന്നു. തുടര്‍ന്ന് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു.
ചെറുത്തു നില്ക്കാന് സാധിക്കാതെ വന്നപ്പോള്‍ തൊട്ടടുത്തുള്ള ഷേവിംഗ് ബ്ലേഡ് ഉപയോഗിച്ച് യുവതി യുവാവിന്റെ ജനനേന്ദ്രിയം മുറിക്കുകയായിരുന്നു.
തുടര്‍ന്ന് പുറത്തേക്ക് ഓടിയ യുവതി ബഹളം വെച്ച് നാട്ടുകാരെ വിളിച്ചു കൂട്ടി. സംഭവ സ്ഥലത്തേക്ക് നാട്ടുകാര്‍ ഓടിയെത്തിയെങ്കിലും പ്രതി സ്ഥലം കാലിയാക്കിയിരുന്നു.
തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ പോലീസും നാട്ടുകാരും ചേര്‍ന്ന് ഇയാളെ പിടികൂടി. ഇയാളുടെ ജനനേന്ദ്രിയം പകുതി മുറിഞ്ഞതായും അറസ്റ്റ് ചെയ്തുവെന്നും പോലീസ് അറിയിച്ചു.
അതിജീവിതയെ പരിശോധനയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ബങ്ക ടൗണ്‍ എസ്എച്ച് ഒ ശംഭു യാദവ് പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.