രാഖി സാവന്തിന്റെ ഭര്‍ത്താവ് എന്ന് അവകാശപ്പെടുന്നയാള്‍ യഥാര്‍ഥത്തില്‍ തന്റെ ഭര്‍ത്താവാണെന്നും തന്റെ കുഞ്ഞിന്റെ പിതാവാണെന്നും വെളിപ്പെടുത്തി യുവതി രംഗത്ത്
ബിഗ് ബോസ് 15 അതിന്റെ തുടക്കം മുതലേ പ്രധാനവാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. വീടിനുള്ളിലെ പങ്കാളികളുടെ പ്രകടനം തന്നെയാണ് പ്രധാന കാരണം.
എന്നാല്‍ ഇത്തവണ പുറത്തുനിന്നുള്ള ഒരു സംഭവമാണ് വാര്‍ത്തയാവുന്നത്. രാഖി സാവന്തിന്റെ ഭര്‍ത്താവ് എന്ന് ആരോപിക്കപ്പെടുന്ന റിതേഷ് സിംഗ് ബിഗ് ബോസ് ഹൗസില്‍ പ്രവേശിച്ചതുമുതല്‍ നിരീക്ഷണത്തിലാണ്
രാഖിയുമായുള്ള അദ്ദേഹത്തിന്റെ വിവാഹത്തിന്റെ ആധികാരികതയെയും ബെല്‍ജിയത്തില്‍ നിന്നുള്ള ഒരു എന്‍ആര്‍ഐ ആണെന്ന അവകാശവാദത്തെയും പ്രേക്ഷകര്‍ ചോദ്യം ചെയ്തിരുന്നു.
ഭാര്യ സ്നിഗ്ധ പ്രിയയ്ക്കും അവരുടെ കുട്ടിക്കുമൊപ്പമുള്ള ഒരു ചിത്രം പുറത്തുവന്നതിനാല്‍, ഇപ്പോള്‍ കാര്യങ്ങള്‍ മറ്റൊരു തലത്തിലേക്ക് കടന്നിരിക്കുന്നു. റിതേഷിനെ കുറിച്ച് പ്രിയ മാധ്യമങ്ങളോട് ഒട്ടേറെ കാര്യങ്ങള്‍ വെളിപ്പെടുത്തി
ETimes-ന് നല്‍കിയ അഭിമുഖത്തില്‍, ഷോയില്‍ രാഖിയുടെ ഭര്‍ത്താവായി വേഷമിടുന്നയാള്‍ യഥാര്‍ത്ഥത്തില്‍ തന്റെ പങ്കാളിയാണെന്നും തങ്ങള്‍ക്ക് ആറു വയസ്സുള്ള ഒരു കുഞ്ഞ് ഉണ്ടെന്നും സ്‌നിഗ്ധ അവകാശപ്പെട്ടു.
അയാളുടെ പേര് റിതേഷ് കുമാര്‍ എന്നാണെന്നും റിതേഷ് സിംഗ് എന്നല്ലെന്നും അയാള്‍ ക്രൂരനായ ഭര്‍ത്താവാണെന്നും ഗാര്‍ഹിക പീഡനത്തിന് താന്‍ കേസ് കൊടുത്തിട്ടുണ്ടെന്നും സ്‌നിഗ്ധ കൂട്ടിച്ചേര്‍ത്തു
ബിഹാര്‍ സ്വദേശികളായ ഇരുവരും 2014 ഡിസംബര്‍ 1 ന് വിവാഹിതരായി, അടുത്ത വര്‍ഷം മാര്‍ച്ചില്‍ ചെന്നൈയിലേക്ക് താമസം മാറി എന്ന് സ്‌നിഗ്ധ അവകാശപ്പെട്ടു.
ആ വര്‍ഷം ഡിസംബറിലാണ് കുട്ടി ജനിച്ചത്. ”വിവാഹജീവിതത്തിന്റെ ഏഴ് വര്‍ഷത്തിനിടയില്‍, ഞാന്‍ അയാളോടൊപ്പം രണ്ടര വര്‍ഷം ജീവിച്ചു, ഇത് ഒരു അഗ്‌നിപരീക്ഷയായിരുന്നു,” അവര്‍ ETimseനോടു പറഞ്ഞു
റിതേഷ് തന്നെ അങ്ങനെ പലപ്പോഴും ഉപദ്രവിക്കുമെന്ന് സ്‌നിഗ്ധ പറഞ്ഞു. 2017 ഫെബ്രുവരി 18 ന് അയാളുടെ അമ്മയും സഹോദരിയും അവരെ കാണാന്‍ വന്നപ്പോള്‍ ബെല്‍റ്റുകൊണ്ട് നാല് മണിക്കൂര്‍ തുടര്‍ച്ചയായി അടിച്ച സംഭവം ഓര്‍മ്മിക്കുകയും ചെയ്തു. ശേഷം അവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടിവന്നു
അതിനുശേഷം അവര്‍ മാതാപിതാക്കളുടെ വീട്ടിലേക്ക് മടങ്ങി. അയാള്‍ക്കും അമ്മയ്ക്കും സഹോദരിക്കുമെതിരെ ബീഹാറിലെ ഒരു പ്രാദേശിക പോലീസ് സ്റ്റേഷനില്‍ ഗാര്‍ഹിക പീഡനത്തിനും ആക്രമണത്തിനും പരാതി നല്‍കാന്‍ തീരുമാനിച്ചു
എന്നിരുന്നാലും, റിതേഷ് യുവതിയുടെ മാതാപിതാക്കളുടെ അടുത്തേക്ക് വന്ന് അവരുടെ ബന്ധം പുനഃസ്ഥാപിക്കാനായി വാഗ്ദാനം ചെയ്തു.
അവര്‍ സമ്മതിച്ചു. എന്നിരുന്നാലും, അയാളുടെ നല്ല പെരുമാറ്റം രണ്ട് മാസം മാത്രമേ നീണ്ടുനിന്നുള്ളൂ, തുടര്‍ന്ന് കാര്യങ്ങള്‍ വീണ്ടും പഴയപടി പോകാന്‍ തുടങ്ങി
2018 ഒക്ടോബറില്‍ റിതേഷ് വീട് വിട്ടിറങ്ങി സ്‌നിഗ്ധയുടെ നമ്പര്‍ ബ്ലോക്ക് ചെയ്തു. ശേഷം അയാള്‍ സ്‌നിഗ്ദ്ധയുടെ പിതാവിന്റെ അടുത്തു എത്തുകയും ഏകദേശം 10 ദിവസത്തോളം അവരോടൊപ്പം താമസിക്കുകയും ചെയ്തെങ്കിലും ഉടന്‍ തന്നെ അയാള്‍ വീണ്ടും അപ്രത്യക്ഷനായി
തന്റെ കുഞ്ഞ് പിതാവിനെ കാണാന്‍ ആഗ്രഹിക്കുന്നു എന്ന് താന്‍ അദ്ദേഹത്തിന് ഇമെയില്‍ അയച്ചുവെന്നും എന്നാല്‍ വിവാഹമോചനം ആവശ്യപ്പെട്ട് അയാള്‍ മറുപടി നല്‍കിയെന്നും സ്‌നിഗ്ധ പറഞ്ഞു.
”റിതേഷ് എന്നോട് വീണ്ടും ആശയവിനിമയം നടത്തി, ഇത്തവണ വിവാഹമോചനം ആവശ്യപ്പെട്ടു, അത് ഞാന്‍ നിരസിച്ചു. മൂന്ന് മാസം മുമ്പ് എന്നെ ബന്ധപ്പെടുകയും വീണ്ടും വിവാഹമോചനം ആവശ്യപ്പെടുകയും ചെയ്തു, ”അവര്‍ പറഞ്ഞു
രാഖി സാവന്തിന്റെ ഭര്‍ത്താവായി തന്റെ ഭര്‍ത്താവ് ബിഗ് ബോസ് ഹൗസില്‍ എത്തുന്നത് കണ്ടപ്പോള്‍ താന്‍ ഞെട്ടിപ്പോയെന്നും സ്‌നിഗ്ധ പറഞ്ഞു.
അയാള്‍ രാഖിയെ വിവാഹം കഴിച്ചുവെന്നും ഇപ്പോള്‍ ബെല്‍ജിയത്തില്‍ സ്ഥിരതാമസമാക്കിയെന്നും വിശ്വസിക്കാന്‍ അവര്‍ തയ്യാറായില്ല
2019ന്റെ മധ്യത്തില്‍ ഒരു എന്‍ആര്‍ഐയെ വിവാഹം കഴിച്ചുവെന്ന അവകാശവാദം ഉന്നയിച്ചത് മുതല്‍ രാഖി സാവന്ത് തന്റെ ഭര്‍ത്താവിനെ പൊതുജനങ്ങളില്‍ നിന്ന് മറച്ചുവെക്കുകയായിരുന്നു.
രണ്ട് വര്‍ഷത്തിലേറെ നീണ്ട ഊഹാപോഹങ്ങള്‍ക്ക് ശേഷം, ബിഗ് ബോസിന്റെ ഈ സീസണില്‍ റിതേഷിനെ രാഖി പരിചയപ്പെടുത്തുകയായിരുന്നു