വളരെ വ്യത്യസ്ഥവും കൗതുകകരവുമായ അനേകം വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയയിലൂടെ ദിനംപ്രതി വന്നു കൊണ്ടിരിക്കുന്നത്.
അത്തരത്തിലുള്ള ഒരു വാര്‍ത്തയാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്.കേള്‍ക്കുമ്പോള്‍ ഒരു കൗതുകമായി തോന്നാമെങ്കിലും വളരെ വിചിത്രമായ ജീവിതം നയിക്കുന്ന ഒരു വ്യക്തിയെ കുറിച്ചാണ് പറയുന്നത്.
മേറിവൊണ് റോച്ച മോറോസാ എന്ന യുവതിയാണ്. ബ്രസീല്കാരിയാണ് ഈ യുവതി. 37 വയസ്സാണ് ഇവര്‍ക്ക്.
താന്‍ ഒരു പാവയെ വിവാഹം കഴിച്ചു എന്നും ഇപ്പോള്‍ ഒരു പാവ കുഞ്ഞ് ഉണ്ടായിരിക്കുകയാണ് എന്നുമാണ് ഇവര്‍ പറയുന്നത്. കേള്‍ക്കുമ്പോള്‍ വളരെ വിചിത്രമായി തോന്നുമെങ്കിലും സംഭവം സത്യമാണെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്.
പാവയുമായുള്ള വിവാഹത്തിന്റെ ചിത്രങ്ങളടക്കം സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചതോടെയാണ് കാരണം അന്വേഷിച്ച് നിരവധി പേര് എത്തിയത്.
ഈ സ്ത്രീക്ക് തന്റെ അമ്മ ഒരിക്കല്‍ തുണി കൊണ്ട് നിര്‍മിച്ച ഒരു പാവയെ നല്‍കുകയായിരുന്നു ചെയ്തത്.
ഒരിക്കലും ഈ പാവയെ തനിക്ക് പിരിയാന്‍ സാധിക്കില്ലന്ന് തിരിച്ചറിഞ്ഞ യുവതി പിന്നീട് ഈ ഒരു പാവയെ തന്നെ വിവാഹം കഴിക്കുകയായിരുന്നു.
അതേസമയം ഈ സ്ത്രീ പറയുന്നത് തന്റെ ഭര്‍ത്താവിനോടൊപ്പം ഉള്ള ജീവിതം വളരെ സന്തോഷം നിറഞ്ഞതാണ് തനിക്ക് എന്നാണ്.
ഇതില്‍ തനിക്ക് ഒരു പാവ കുഞ്ഞും പിറന്നെന്നും പറയുന്നുണ്ട് ഈ യുവതി. തന്റെ ഭര്‍ത്താവ് തനിക്ക് എല്ലാ കാര്യങ്ങളിലും വളരെയധികം സ്വാതന്ത്ര്യം നല്കുന്ന ഒരു വ്യക്തിയാണ്. ഇഷ്ടാനിഷ്ടങ്ങള്‍ക്ക് ഒന്നും തന്നെ അദ്ദേഹം എതിര് നില്‍ക്കുകയും ചെയ്യാറില്ല.
അതേസമയം പാവ കുഞ്ഞിനോടൊപ്പം ഉള്ള ഒരു ചിത്രവും ഇവര്‍ പങ്കുവെച്ചിട്ടുണ്ട്. കൂടെ നൃത്തം ചെയ്യാനും സന്തോഷം പങ്കിടാന്‍ ഒരാളെ കിട്ടാതിരുന്നതിനാലാണ് താന്‍ ഇങ്ങനെയൊരു തീരുമാനമെടുത്തത് എന്നാണ് യുവതി പറയുന്നത്.
എന്തായാലും ഈ ദാമ്പത്യജീവിതത്തില്‍ താന്‍ ഏറെ സന്തോഷവതിയാണ് എന്നും ഇവര്‍ പറയുന്നു. എന്തായാലും ഇവരുടെ വാക്കുകള്‍ എത്രപേര്‍ വിശ്വാസത്തിലെടുക്കുമെന്ന് കണ്ടറിയണം.