തന്നെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിക്കുന്ന പുരുഷന്റെ ലിംഗം പെണ്‍കുട്ടികള്‍ ഛേദിച്ചാല്‍ അതിനെ തെറ്റുപറയാനാവില്ലെന്ന് ആന്ധ്രാപ്രദേശ് വനിതാ കമ്മീഷന്. സ്ത്രീത്വം സംരക്ഷിക്കാന്‍ വേണ്ടി ഒരു പുരുഷന്റെ ലിംഗം ഛേദിക്കുന്നതില്‍ തെറ്റില്ലെന്നു പറഞ്ഞത് ആന്ധ്രാപ്രദേശ് വനിതാ കമ്മീഷന് അധ്യക്ഷ നന്നപാനേനി രാജകുമാരിയാണ് വ്യക്തമാക്കിയത്. കൈകകളില്‍ ചെറിയ കത്തികള്‍ കൊണ്ടു നടക്കാനും പ്രതിരോധത്തിനായി ഉപയോഗിക്കാന്‍ പഠിക്കാനും അവര്‍ പെണ്‍കുട്ടികളോട് ആവശ്യപ്പെടുകയും ചെയ്തു.
മെയ് 20ന് കൂട്ട ബലാത്സംഗത്തിന് ഇരയായ പ്രായപൂര്‍ത്തിയാകാത്ത രണ്ട് ആദിവാസി പെണ്‍കുട്ടികളെ കിംഗ് ജോര്‍ജ് ആശുപത്രിയില്‍ സന്ദര്‍ശിച്ചതിന് ശേഷം പ്രതികരിക്കുകയായിരുന്നു ആന്ധ്രാപ്രദേശ് വനിതാ കമ്മീഷന് അധ്യക്ഷ. വൈകാരികമായാണ് അവര്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. കുട്ടികളുടെ അവസ്ഥ കണ്ട വനിതാ കമ്മീഷന് അധ്യക്ഷ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരയുകയും ചെയ്തു.തന്റെ വാദത്തെ ന്യായീകരിക്കാന്‍ കേരളത്തില്‍ കഴിഞ്ഞ ദിവസം നടന്ന സംഭവമാണ് അവര്‍ എടുത്തുകാട്ടിയത്.
തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ച സ്വാമിയുടെ ജനനേന്ദ്രിയം ഛേദിച്ച നിയമ വിദ്യാര്‍ത്ഥിനിയെയാണ് രാജകുമാരി ഉദാഹരണമായി ചൂണ്ടിക്കാട്ടിയത്.ഇന്ത്യയിലൊട്ടാകെ ഈ വിഷയം ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ആന്ധ്രയില്‍ വനിതാ കമ്മീഷനെക്കൂടാതെ നിരവധി സാമൂഹിക-രാഷ്ട്രീയ പ്രവര്‍ത്തകരും തിരുവനന്തപുരത്തെ പെണ്‍കുട്ടിയെ അഭിനന്ദിച്ച് രംഗത്തു വന്നിരുന്നു. എന്തായാലും വനിതാ കമ്മീഷന്റെ ഈ പിന്തുണ ആന്ധ്രാപ്രദേശിലെ പീഡകരെ കിടുക്കുമെന്നുറപ്പ്