കീറിയ നോട്ട് നല്‍കിയതിന്റെ പേരില്‍ 13കാരനെ ബസില്‍ നിന്നിറക്കി വിട്ട് കെഎസ്ആര്‍ടിസി വനിതാ കണ്ടക്ടര്‍.
ചാക്ക ബൈപ്പാസില്‍ നിന്ന് ബസില്‍ കയറിയപ്പോഴാണ് കുട്ടിയ്ക്ക് ദുരനുഭവം ഉണ്ടായത്.
പരീക്ഷ കഴിഞ്ഞ് വരുവായിരുന്ന വിദ്യാര്‍ഥി ബസില്‍ കയറി 20 രൂപ നോട്ട് നല്കിയപ്പോള് അത് കീറിയതാണെന്ന് കണ്ടക്ടര്‍ പറയുകയായിരുന്നു.
വേറെ പൈസയില്ലെന്ന് പറഞ്ഞതോടെ ബസില്‍ നിന്നിറക്കി വിടുകയായിരുന്നു. ഉച്ചസമയമായിരുന്നു ബസില്‍ ആരുമുണ്ടായിരുന്നില്ലെന്ന് കുട്ടി പറയുന്നു.
പാറ്റൂര്‍ ഇറക്കിയാല്‍ മതിയെന്ന് പറഞ്ഞിട്ടും കണ്ടക്ടര്‍ കേട്ടിട്ടില്ലെന്ന് കുട്ടി പറഞ്ഞു. അച്ഛന് വരാന്‍ പറ്റില്ലെന്ന് പറഞ്ഞിട്ടും കണ്ടക്ടര്‍ വെയിലത്ത് കുട്ടിയെ ബസില്‍ നിന്നിറക്കി വിടുകയായിരുന്നു.
അര മണിക്കൂര്‍ നിന്നശേഷവും റോഡില്‍ നിന്നിട്ടും ബസ് കിട്ടാത്തതിനെ തുടര്‍ന്ന് അതുവഴി വന്ന ഒരാളുടെ വണ്ടിയില്‍ ചാക്ക വരെയെത്തുകയായിരുന്നെന്ന് കുട്ടി പറയുന്നു.
അവിടെ നിന്ന് വീട്ടിലേക്ക് നടന്നുപോവുകയായിരുന്നെന്നും കുട്ടി വ്യക്തമാക്കി.