ഗുജറാത്തിലെ പ്രശസ്തമായ ദ്വാരക ക്ഷേത്രത്തിൽ നടന്ന മഹാരാസിൽ അഹിർ സമുദായത്തിൽ നിന്നുള്ള 37,000 ത്തോളം സ്ത്രീകൾ ഒത്തുചേർന്നു. ഭഗവാൻ കൃഷ്ണനോടുള്ള ഭക്തിയിൽ മുഴുകി പരമ്പരാഗത വസ്ത്രം ധരിച്ച സ്ത്രീകൾ വലിയ വൃത്തങ്ങളായാണ് നൃത്തം അവതരിപ്പിച്ചത്.
വലിയ മൈതാനത്ത് ഒരു സെൻട്രൽ പ്ലാറ്റ്ഫോമിന് ചുറ്റും ധാരാളം സ്ത്രീകൾ മഹാരാസ് അവതരിപ്പിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. കടും ചുവപ്പ് പരമ്പരാഗത വസ്ത്രം ധരിച്ചായിരുന്നു ഇവരുടെ നൃത്തം.
ബാണാസുരന്റെ മകളും ഭഗവാൻ കൃഷ്ണന്റെ മരുമകളുമായ ഉഷയുടെ സ്മരണയ്ക്കായി ദ്വാരകയിൽ സംഘടിപ്പിക്കുന്ന രണ്ട് ദിവസത്തെ ഉത്സവമാണ് മഹാരാസ്.
അഖിലേന്ത്യ യാദവ സമാജവും അഹിരാനി മഹിളാ മണ്ഡലും ചേർന്ന് നന്ദാം കാമ്പസ് എന്നറിയപ്പെടുന്ന എസിസി സിമന്റ് കമ്പനിയുടെ കാമ്പസിലാണ് പരിപാടി സംഘടിപ്പിച്ചത്. സാമൂഹിക സൗഹാർദ്ദത്തിന്റെയും സ്ത്രീ ശാക്തീകരണത്തിന്റെയും സന്ദേശം നൽകുക എന്നതായിരുന്നു മഹാരാസിന്റെ ലക്ഷ്യം.
#WATCH | Gujarat: 37000 women from the Ahir community performed Maha Raas in Dwarka pic.twitter.com/Ta19lRhhiR
— ANI (@ANI) December 24, 2023