വയറ്റിൽ ഇരുമ്പ് ദണ്ഡ് തുളച്ച് കയറിയ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. ഉത്തർപ്രദേശിലെ ഇറ്റാഹ് ജില്ലയിൽ കാളി നദിയുടെ തീരത്തുള്ള കുറ്റിക്കാട്ടിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തിയെന്ന് അഡീഷണൽ പോലീസ് സൂപ്രണ്ട് (എഎസ്പി) ധനഞ്ജയ് കുശ്വാഹ പറഞ്ഞു.
മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചിട്ടുണ്ടെന്നും കൊല്ലപ്പെടുന്നതിന് മുമ്പ് യുവതി ബലാത്സംഗത്തിനിരയായോ എന്ന് റിപ്പോർട്ട് വന്നതിന് ശേഷം വ്യക്തമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബാഗ്ബാല പോലീസ് സ്റ്റേഷൻ പരിധിയിലാണ് കുറ്റകൃത്യം നടന്നത്. മരിച്ച യുവതിയെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്നും കുശ്വാഹ പറഞ്ഞു.