തന്റെ വരന് വേണ്ട യോഗ്യതകൾ പങ്കുവച്ചുകൊണ്ടുള്ള യുവതിയുടെ പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഭർത്താവിനെ തേടി 37 കാരിയായ മുംബൈ സ്വദേശിയാണ് പോസ്റ്റിട്ടത്.
തന്റെ കുടുംബത്തിന്റെ വാർഷിക വരുമാനം നാല് ലക്ഷം രൂപയാണെന്നും പങ്കാളിക്ക് കുറഞ്ഞത് ഒരു കോടി രൂപ വാർഷിക വരുമാനം ഉണ്ടാകണമെന്നും യുവതി പോസ്റ്റിൽ പറയുന്നു.
ഇതുമാത്രമല്ല കുറഞ്ഞത് ഒരു എംബിബിഎസ് സർജനോ അല്ലെങ്കിൽ സിഎ യോഗ്യതയോ നേടിയിരിക്കണമെന്നുമെന്നും സ്വന്തമായി ഒരു കമ്പനി ഉണ്ടാകണമെന്നുമെല്ലാം പോസ്റ്റിൽ യുവതി വ്യക്തമാക്കുന്നുണ്ട്.
മറാത്തി ഭാഷയിലുള്ള വാട്സ്ആപ്പ് സന്ദേശം ഇംഗ്ലീഷിലേക്ക് തർജ്ജമ ചെയ്താണ് എക്സിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. വരുമാനവും വിദ്യാഭ്യാസ യോഗ്യതയും കൂടാതെ യൂറോപ്യൻ രാജ്യങ്ങളിൽ ജീവിക്കാനുള്ള താൽപര്യവും യുവതി പങ്കുവച്ച പോസ്റ്റിൽ പറയുന്നുണ്ട്.