ഈരാറ്റുപേട്ട: ഒപ്പം താമസിച്ചിരുന്ന യുവാവിന്റെ അടിയേറ്റ് മധ്യവയസ്ക കൊല്ലപ്പെട്ടു. തലപ്പലം അമ്പാറയിലാണ് സംഭവം.
48 വയസുകാരിയായ ഭാര്‍ഗവിയാണു മരിച്ചത്. ഒപ്പം താമസിച്ചിരുന്ന കൊച്ചുപുരയ്ക്കല്‍ ബിജുമോനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നു പുലര്‍ച്ചയാണ് കൊലപാതകം നടന്നത്.
മദ്യപാനത്തെത്തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. രണ്ടു വര്‍ഷമായി ഇരുവരും ബിജുവിന്റെ വീട്ടില്‍ ഒരുമിച്ചാണു താമസം. നിയമപരമായി ഇവർ വിവാഹിതരല്ലെന്നാണു ലഭിക്കുന്ന വിവരം.
ഇന്നലെ ഇരുവരും ചേര്‍ന്നു മദ്യപിക്കുകയും തര്‍ക്കമുണ്ടാവുകയും പാര ഉപയോഗിച്ച് ബിജു ഭാര്‍ഗവി യെ അടിക്കുകയുമായിരുന്നു. സംഭവശേഷം ബിജു സ്റ്റേഷനിലെത്തി കൊലപാതകവിവരം പോലീസിനെ അറിയിക്കുകയായിരുന്നു.
ബിജുവിന്റെ അമ്മ ഇവര്‍ക്കൊപ്പമായിരുന്നു താമസിച്ചിരുന്നതെങ്കിലും ഇന്നലെ ബന്ധുവീട്ടിലായിരുന്നു. പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.