സ്വന്തം സിനിമയുടെ പോസ്റ്റര്‍ ഒട്ടിച്ച യുവസംവിധായകയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരം. നവാഗതയായ ഹസീന സുനീറാണ് താന്‍ സംവിധാനം ചെയ്യുന്ന ‘പ്രകാശന്റെ മെട്രോ’യുടെ പോസ്റ്റര്‍ ഒട്ടിക്കാന്‍ നേരിട്ടിറങ്ങിയത്. നടന്‍ അജു വര്‍ഗീസ്, ഹസീന പോസ്റ്റര്‍ ഒട്ടിക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതോടെയാണ് സംഭവം ശ്രദ്ധിക്കപ്പെട്ടത്. ഇതോടെ യുവസംവിധായകയുടെ നീക്കത്തെ പ്രശംസിച്ച് നിരവധി പേര്‍ രംഗത്തു വന്നു.
പോസ്റ്റര്‍ ഒട്ടിക്കാന്‍ നേരിട്ട് ഇറങ്ങിയത് പ്രഹസനമല്ലെന്നും ഗതികേട് കൊണ്ടാണെന്നുമാണ് ഹസീന പറയുന്നത്. ‘പോസ്റ്റര്‍ ഒട്ടിക്കുന്നത് പ്രഹസനമാണെന്ന് പലരും പറഞ്ഞിരുന്നു. എന്നാല്‍ തന്റെ സിനിമ തിയേറ്ററിലെത്തണമെന്ന ആഗ്രഹം കൊണ്ട് മാത്രമാണ് അങ്ങിനെ ചെയ്തത്.
സ്വന്തം ചിത്രത്തിന്റെ പോസ്റ്റര്‍ ഒട്ടിക്കുന്നത് കാണുമ്പോള്‍ ഓരോ യുവ സംവിധായകരുടെയും ഉള്ളം പിടയുമെന്ന് ഉറപ്പാണ്. അണിയറ പ്രവര്‍ത്തകരുടെയെല്ലാം പിന്തുണയാണ് ചിത്രം തിയേറ്ററില്‍ എത്തിക്കാന്‍ സാധിച്ചത്.’