ഇഷ്ടമില്ലാത്ത കാര്യങ്ങളോട് പ്രതിഷേധിക്കാന്‍ ഏവര്‍ക്കും അവകാശമുണ്ട്. ലോകമെമ്പാടുമുള്ള ആളുകള്‍ ഇങ്ങനെ പലപല കാര്യങ്ങള്‍ക്ക് പ്രതിഷേധിക്കുന്നുമുണ്ട്. മാവേലിക്കരയില്‍ നടന്ന ഒരു വ്യത്യസ്ത പ്രതിഷേധത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്.
ബസിന്റെ ഡാഷ്ബോര്‍ഡില്‍ കയറിയിരുന്നായിരുന്നു യുവതിയുടെ പ്രതിഷേധം. ഡ്രൈവര്‍ പല തവണ ഇവരോട് അവിടെ നിന്ന് ഇറങ്ങാന്‍ പറയുന്നുണ്ടെങ്കിലും യുവതി കൂട്ടാക്കുന്നില്ല. ബസ് മാവേലിക്കര പോലീസ് സ്റ്റേഷനിലേക്ക് പോകട്ടെ എന്നാണ് യുവതിയുടെ ആവശ്യം. പോലീസ് സ്റ്റേഷനില്‍ പോകാമെന്ന് ബസ് ജീവനക്കാരന് പറയുമ്പോഴും കൂസലില്ലാതെ യുവതി നിലപാടില്‍ ഉറച്ചു നിന്നു.
സീറ്റില്‍ ഇരിക്കാന്‍ കണ്ടക്ടര്‍ ആവശ്യപ്പെട്ടപ്പോള്‍ പച്ചത്തെറിയായിരുന്നു ഉത്തരം. പ്രതിഷേധത്തിനുള്ള കാരണം വ്യക്തമല്ല. എന്തായാലും വീഡിയോ ഇതിനോടകം വൈറലായിക്കഴിഞ്ഞു.