കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് നിരവധി ആളുകള്‍ക്കാണ് ജോലി നഷ്ടമായത്. ഇതേത്തുടര്‍ന്നുണ്ടായ ജീവിത പ്രതിസന്ധി മറികടക്കാന്‍ പലരും പല വഴിയും പയറ്റുകയാണ്.
ഇത്തരത്തില്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മറികടക്കാന്‍ യുവതി കണ്ടെത്തിയ വഴിയാണ് ഇപ്പോള്‍ ഏവരുടെയും കണ്ണു തള്ളിക്കുന്നത്. ഔറങ്കാബാദ് സ്വദേശി വിജയ് അമ്രൂട്ട് എന്ന 27കാരിയാണ് വിവാഹ തട്ടിപ്പില്‍ പോലീസ് പിടിയിലായത്.
തട്ടിപ്പുകാരിയായ യുവതിയ്ക്കും ഭര്‍ത്താവിനും ലോക്്ഡൗണിനു പിന്നാലെ ജോലി നഷ്ടമായിരുന്നു. ഇതേത്തുടര്‍ന്ന് കുടുംബം നേരിട്ട കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മറികടക്കുന്നതിന് യുവതി കണ്ടെത്തിയ മാര്‍ഗ്ഗമായിരുന്നു വിവാഹത്തട്ടിപ്പ്.
കൃത്യമായ ആസൂത്രണത്തോടെയായിരുന്നു യുവതിയുടെ നീക്കങ്ങള്‍. അതിനായി വിജയ ആദ്യം സമീപിച്ചത് ഒരു തട്ടിപ്പ് സംഘത്തെയാണ്.
സംഘത്തിനൊപ്പം ചേര്‍ന്ന് യുവതി മൂന്നുമാസംകൊണ്ട് മൂന്ന് യുവാക്കളെ വിവാഹം ചെയ്തു.
വിവാഹം കഴിയുന്നതും ഇവരില്‍ നിന്ന് വിലപ്പെട്ട വസ്തുക്കളുമായി കടന്നുകളയും. യുവാക്കള്‍ പോലീസില്‍ പരാതി നല്‍കിയതാണ് സംഘത്തിന് കെണിയായത്.
എന്നാലും സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ഇങ്ങനെയൊരു സാഹസം കാണിച്ച യുവതി അക്ഷരാര്‍ഥത്തില്‍ പോലീസുകാരെ വരെ ഞെട്ടിച്ചിരിക്കുകയാണ്.