കോട്ടയം: അശ്ലീല പ്രവർത്തനങ്ങൾക്ക് പ്രേരിപ്പിക്കുകയും പണം തട്ടുകയും ചെയ്തു വന്ന മൂന്നംഗ സംഘത്തെ വെസ്റ്റ് പോലീസ് പിടികൂടി. രാത്രിയിൽ പെണ്‍വേഷം കെട്ടിനടന്നായിരുന്നു തട്ടിപ്പ്. എറണാകുളം തേവര സ്വദേശി തെക്കേവീട്ടിൽ വിഷ്ണു (24), അയർക്കുന്നം സ്വദേശി മാറാട്ടുകുഴിയിൽ പ്രശാന്ത് (26), തൃക്കൊടിത്താനം സ്വദേശി അന്പലപ്പറന്പിൽ ലിജു (38) എന്നിവരെയാണ് പിടികൂടിയതെന്ന് വെസ്റ്റ് സിഐ നിർമൽ ബോസ് അറിയിച്ചു.
ഇന്നലെ പുലർച്ചെ കെഎസ്ആർടിസി സ്റ്റാൻഡ് പരിസരത്തു വച്ചാണു ഇവരെ വെസ്റ്റ് പോലീസ് പിടികൂടിയത്. സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തി ചോദ്യം ചെയ്തപ്പോഴാണ് സ്ത്രീവേഷം കെട്ടിയ പുരുഷൻമാരാണെന്ന് തിരിച്ചറിഞ്ഞത്.
രാത്രികാലങ്ങളിൽ ഇവർ കോട്ടയത്ത് എത്തി രഹസ്യ കേന്ദ്രങ്ങളിൽ വച്ചു സ്ത്രീകളുടെ വസ്ത്രങ്ങൾ ധരിച്ചു നഗരത്തിലൂടെയും പരിസര പ്രദേശങ്ങളിലൂടെയും ചുറ്റിത്തിരിഞ്ഞു നടക്കുകയായിരുന്നു. അശ്ലീല പ്രവർത്തനങ്ങൾക്ക് പ്രേരിപ്പിച്ച് പണം തട്ടുകയായിരുന്നു ലക്ഷ്യം. ഇവരെ കോടതിയിൽ ഹാജരാക്കി.