മകൾ മദ്യപിക്കുന്നത് കണ്ട് മാതാപിതാക്കൾ അമ്പരന്നിരിക്കുന്നതിന്റെ ദൃശ്യങ്ങൾ വൈറലാകുന്നു. കൊളമ്പോയിൽ താമസിക്കുന്ന ഇന്ത്യൻ വംശജയായ മിഷ മാലിക്കാണ് പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി മാതാപിതാക്കൾക്കൊപ്പം ഒരു റസ്റ്റൊറന്റിലെത്തിയത്.
മകളുടെ പിറന്നാളാണെന്ന് റസ്റ്റൊറന്റിലെ ജീവനക്കാരോട് പറഞ്ഞപ്പോൾ പ്രത്യേകമായി തയാറാക്കിയ കേക്ക് അല്ലെങ്കിൽ ഐസ്ക്രീമാണ് മാതാപിതാക്കൾ പ്രതീക്ഷിച്ചത്.
എന്നാൽ ഇവരുടെ മുമ്പിൽ എത്തിയതാകട്ടെ വിലകൂടിയ മദ്യമായ ടക്വീലയുടെ ഒരു ഷോട്ടായിരുന്നു. യാതൊരു ഭാവഭേദവുമില്ലാതെ മകൾ ടക്വീല കഴിക്കുമ്പോൾ മാതാപിതാക്കൾ അമ്പരന്നു നോക്കിയിരിക്കുന്നതും വീഡിയോയിൽ കാണാം. തലയിൽ കൈകൊടുത്ത് മകളുടെ മുഖത്ത് നോക്കി അച്ഛൻ ഇരിക്കുമ്പോൾ അമ്മയുടെ മുഖത്ത് മുഴുവൻ അമ്പരപ്പായിരുന്നു.
മിഷ മാലിക് തന്നെയാണ് ഈ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പങ്കുവച്ചത്. എന്നെ ഇന്ത്യയിലേക്ക് തിരികെ അയക്കാൻ മാതാപിതാക്കൾ തീരുമാനിച്ച നിമിഷം എന്നാണ് ഈ വീഡിയോയ്ക്ക് മിഷ നൽകിയ കാപ്ഷൻ.