അമിതവണ്ണവും കുടവയറുമുള്ള ആളുകള്‍ പൊതുസമൂഹത്തില്‍ പരിഹസിക്കപ്പെടുന്നത് പതിവാണ്.
ഇത്തരത്തില്‍ ഏറെ പരിഹാസം കേട്ട ഒരു 25കാരി ഇന്ന് സമ്പാദിക്കുന്നത് ലക്ഷങ്ങളാണ്. നോര്‍ത്ത് വെസ്റ്റ് ഇംഗ്ളണ്ട് സ്വദേശിയായ ആന്റോണിയ ഗ്രഹാം എന്ന യുവതിക്കാണ് ഇപ്പോള്‍ ആരെയും അമ്പരപ്പിക്കുന്ന നേട്ടം കൈവന്നിരിക്കുന്നത്.
തന്റെ വലിയ വലുപ്പമുളള വയര്‍ ടിക്ടോകിലൂടെ പ്രദര്‍ശിപ്പിച്ചപ്പോഴാണ് അന്റോണിയ ലോകപ്രശസ്തയായത്.
ഇപ്പോള്‍ അന്റോണിയ ഈ നേട്ടമുണ്ടാക്കിയത് പലരും സ്വപ്നനേട്ടം എന്ന് കരുതുന്ന ഒരു കാര്യം ചെയ്താണ്. ഒണ്‍ലിഫാന്‍സ് എന്ന സമൂഹമാധ്യമത്തിലൂടെ മക്ഡൊണാള്‍ഡ്, കെഎഫ്സി, ഡൊമിനോസ് എന്നിവയുടെ ആഹാരസാധനങ്ങള്‍ ലൈവായി സ്വാദ് നോക്കിയാണ് അന്റോണിയ ഈ നേട്ടമുണ്ടാക്കിയത്.
തന്റെ തടി രോഗാതുരമായ പൊണ്ണത്തടി തന്നെയാണെന്ന് ആന്റോണിയ സമ്മതിച്ചു. മൂന്ന് മക്കളുടെ അമ്മയാണ് ഈ യുവതി പലരും മോശപ്പെട്ട അഭിപ്രായങ്ങള്‍ ഇപ്പോഴും പറയുന്നെങ്കിലും തന്നെ ഇഷ്ടപ്പെടുന്നവരും ധാരാളമുണ്ടെന്നത് സന്തോഷകരമാണെന്ന് ആന്റോണിയ അഭിപ്രായപ്പെടുന്നു.