കീഴ്ശ്വാസം എന്നു കേള്‍ക്കുമ്പോഴേ ആളുകള്‍ മൂക്കുപൊത്തും. ഇംഗ്ലീഷില്‍ ഫാര്‍ട്ടിംഗ്(farting) എന്നും പച്ച മലയാളത്തില്‍ ‘വളി’ എന്നൊക്കെ പറയാം ഇതിനെ.
എന്നാല്‍ ഇതേ കീഴ്ശ്വാസം വിറ്റ് ലക്ഷങ്ങള്‍ നേടുന്ന ഒരാളുണ്ടെന്ന് പറഞ്ഞാല്‍ വിശ്വസിക്കാനാവുമോ.
സ്റ്റെഫാനി മാറ്റോ എന്ന യുവതിയോടു ചോദിച്ചാല്‍ ഈ ബിസിനസിനെക്കുറിച്ച് അവര്‍ കൃത്യമായി പറഞ്ഞു തരും.
ടിവി റിയാലിറ്റി ഷോ താരം കൂടിയായ സ്റ്റെഫാനി ‘കീഴ്ശ്വാസം’ വിറ്റ് കൊയ്യുന്നത് ലക്ഷങ്ങളാണ്.
സാധാരണ ഗതിയില്‍ ആരെങ്കിലും കീഴ്ശ്വാസം പുറപ്പെടുവിച്ചാല്‍ ഉടനെ ചുറ്റുമുള്ളവര്‍ മൂക്കുപൊത്തും. ദുര്‍ഗന്ധം തന്നെ കാരണം.
തന്റെ കീഴ്ശ്വാസം കുപ്പിയിലാക്കി വിറ്റ് സ്റ്റെഫാനി ഓരോ ആഴ്ചയും നേടുന്നത് 50,000 ഡോളറിലധികമാണ്. അതായത് ഏകദേശം 38 ലക്ഷം രൂപ വരെ.
90 ഡേ ഫിയാന്‍സ് എന്ന ഷോയില്‍ പങ്കെടുത്തിട്ടുള്ള സ്റ്റെഫാനി മാറ്റോ, തന്റെ കീഴ്ശ്വാസം ചെറിയ ജാറിലാക്കിയ ശേഷം ഒന്നോ രണ്ടോ റോസാപ്പൂവിന്റെ ദളങ്ങളും ചേര്‍ത്താണ് വില്‍ക്കുന്നത്.
ഓരോ ഉപഭോക്താവിനും വ്യക്തിഗത കുറിപ്പും പാഴ്സലില്‍ സ്റ്റെഫാനി ചേര്‍ക്കും.
‘എന്റെ കീഴ്ശ്വാസം വളരെ മികച്ചതാണെന്ന് ഞാന്‍ കണ്ടെത്തി. മാത്രമല്ല രസകരവും വിചിത്രവും വ്യത്യസ്തവുമായ ഒന്ന് കൂടിയാണ്,’ 31 വയസ്സുള്ള സ്റ്റെഫാനി ബസ്ഫീഡിനോട് പറഞ്ഞു. ‘കഴിഞ്ഞ കുറച്ച് മാസങ്ങളായി സൗഹൃദ പ്ലാറ്റ്ഫോമില്‍ ഞാന്‍ പ്രവര്‍ത്തിക്കുന്നു. വ്യത്യസ്ത തരം സ്ഥലങ്ങളെയും വിപണികളെയും കുറിച്ച് എനിക്ക് ഇത് അറിവ് തന്നു. ഞാന്‍ ധരിച്ച ബ്രാ, പാന്റീസ്, മുടി, ഞാന്‍ കുളിച്ച വെള്ളം മുതലായവ വാങ്ങാന്‍ ആഗ്രഹിക്കുന്ന പുരുഷന്മാരില് നിന്നും സ്ത്രീകളില്‍ നിന്നും എനിക്ക് കുറച്ച് സന്ദേശങ്ങള്‍ ലഭിച്ചു. ഇതില്‍ നിന്നാണ് ഇങ്ങനെ ഒരു ബിസിനസ്സ് സാദ്ധ്യത ഞാന്‍ കണ്ടെത്തിയത്’, സ്റ്റെഫാനി പറയുന്നു.
ബീന്‍സ്, പ്രോട്ടീന്‍ മഫിന്‍, തൈര്, പുഴുങ്ങിയ മുട്ട, ചിലപ്പോള്‍ പ്രോട്ടീന്‍ ഷേക്ക് എന്നിവ കഴിച്ചാണ് താന്‍ ഏറ്റവും മികച്ച കീഴ്ശ്വാസം പുറപ്പെടുവിക്കുന്നത് എന്ന് സ്റ്റെഫാനി ഒരു ഇന്‍സ്റ്റാഗ്രാം വിഡിയോയില്‍ പറയുന്നുണ്ട്.
പൂവിന്റെ ഇതളുകള്‍ സുഗന്ധം ആഗിരണം ചെയ്യുകയും കീഴ്ശ്വാസം ‘കൂടുതല്‍ നീണ്ടുനില്‍ക്കുകയും’ ചെയ്യുന്നുവെന്ന് സ്റ്റെഫാനി പറയുന്നു.
ഇതാദ്യമായല്ല ഒരാള്‍ തന്റെ കീഴ്ശ്വാസം വിറ്റ് പണം നേടുന്നത്. ‘ഇന്റര്‍നെറ്റിലെ കീഴ്ശ്വാസ രാജ്ഞി’ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ലഷ് ബൊട്ടാനിസ്റ്റ് എന്ന് പേരുള്ള സ്ത്രീയും കീഴ്ശ്വാസം വിറ്റ് ലക്ഷങ്ങള്‍ നേടുന്ന വ്യക്തിയാണ്.
ഇതുവരെ ലഷ് ഈ രീതിയില്‍ നേടിയ പണം എത്രയെന്നോ? 25,000 ഡോളറിലധികം, അതായത് ഏകദേശം 18.5 ലക്ഷം രൂപ.