ലോക്ക്ഡൗണ്‍ കാലത്തും പ്രണയങ്ങള്‍ പൂവിടുന്നതിന് ഒരു കുറവുമുണ്ടായിട്ടില്ല.
കല്യാണം കഴിച്ചിട്ടില്ലാത്ത യുവതി ഭര്‍ത്താവിനെ പരിചരിക്കാനെന്നും പറഞ്ഞ് കണ്ണൂരിലേക്ക് യാത്ര പാസ് ഒപ്പിച്ച് പോയത് കാമുകന്റെ കൂടെ.
വെളിയങ്കോട് സ്വദേശിയായ യുവതിയാണ് ഒളിച്ചോടാന്‍ പൊലീസിനെ കബളിപ്പിച്ച് യാത്രാപാസ് ഒപ്പിച്ചത്.
സംഭവത്തില്‍ യുവതിയെ കാണാനില്ലെന്ന പരാതിയുമായി വീട്ടുകാര്‍ പൊന്നാനി പോലീസ് സ്റ്റേഷനിലെത്തി. ഇതോടെയാണ് കബളിപ്പിച്ച കാര്യം പിടികിട്ടിയത്.
വര്‍ഷങ്ങള്‍ക്കു മുന്‍പേ വിവാഹ മോചിതയായ യുവതി ഇല്ലാത്ത ഭര്‍ത്താവിന്റെ പേരു പറഞ്ഞാണ് യാത്രാ പാസ് സംഘടിപ്പിച്ചത്.
സംഭവമറിഞ്ഞതോടെ പൊന്നാനി സിഐ പിഎസ് മഞ്ജിത്ത് ലാലും സംഘവും ഉടന്‍ തന്നെ യുവതിയെയും കാമുകനെയും കൈയ്യോടെ പിടികൂടുകയും ചെയ്തു.
കണ്ണൂരില്‍ ബിസിനസ് ചെയ്യുന്ന യുവാവുമായി യുവതിക്ക് ഫോണിലൂടെയുള്ള അടുപ്പമായിരുന്നു. രണ്ടുപേരും ഒളിച്ചോടാന്‍ പദ്ധതിയിട്ടിരുന്നെങ്കിലും ലോക് ഡൗണായതിനാല്‍ ഒന്നും നടക്കാതെ പോകുകയായിരുന്നു.
ലോക്ക്ഡൗണ്‍ തീരുന്നതു കാത്തിരുന്നെങ്കിലും ലോക്ക്ഡൗണ്‍ നീട്ടിയതോടെ പണിപാളി. തുടര്‍ന്ന് ഒരു രക്ഷയുമില്ലാതെ വന്നതോടയാണ് കള്ളം പറഞ്ഞ് യാത്രാനുമതി ഒപ്പിച്ചെടുത്തത്.
സംഭവത്തില്‍ വീട്ടുകാരുടെ പരാതിയിലും ലോക് ഡൗണ്‍ സാഹചര്യത്തില്‍ പോലീസിനെ തെറ്റിദ്ധരിപ്പിച്ച് യാത്രാനുമതി നേടിയതിനുമാണ് കേസെടുത്തിരുന്നത്.
അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ച രണ്ടുപേരും പിന്നീട് ബന്ധുക്കളുടെ സാന്നിധ്യത്തില്‍ വിവാഹിതരാവുകയും ചെയ്തു.