കാമുകനൊപ്പം രണ്ടാം തവണയും മുങ്ങിയ വീട്ടമ്മയെ പോലീസ് പിടികൂടി. ഇത് രണ്ടാം തവണയാണ് ഇവര്‍ ഒരേ കാമുകനൊപ്പം ഒളിച്ചോടുന്നത്.
മുമ്പ് ഇയാള്‍ക്കൊപ്പം ഒളിച്ചോടിയപ്പോള്‍ പോലീസ് പിടികൂടുകയും ഭര്‍ത്താവിനൊപ്പം മടക്കി അയയ്ക്കുകയുമായിരുന്നു.
തുറവൂര്‍ എരമല്ലൂര്‍ സ്വദേശികളായ 34കാരി യുവതിയും 33കാരന്‍ കാമുകനുമാണ് അരൂര്‍ പോലീസിന്റെ പിടിയിലായത്.
ഇരുവരും മുങ്ങി ഒരു വര്‍ഷത്തിന് ശേഷമാണ് ഇവര്‍ പിടിയിലാകുന്നത്. മക്കളെ ഉപേക്ഷിച്ച് പോയതിന് യുവതിക്ക് എതിരെ ബാലനീതി സംരക്ഷണ വകുപ്പ് പ്രകാരം കേസെടുത്തു.
ചേര്‍ത്തല മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു. യുവതിയുടെ ഭര്‍ത്താവാണ് പരാതി നല്‍കിയത്.
തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചെങ്കിലും ഒരു വര്‍ഷത്തിന് ശേഷമാണ് ഇവരെ കണ്ടെത്തിയത്.
തൃശൂര്‍ ഇരിങ്ങാലക്കുടയില്‍ താമസിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും കസ്റ്റഡിയിലായത്.
യുവതിക്ക് 13 വയസ്സുള്ള മകളും നാലു വയസ്സുള്ള മകനുമുണ്ട്. മുമ്പ് ഒളിച്ചോടിയപ്പോള്‍ പിടിയിലായെങ്കിലും കാമുകനുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ യുവതി ഒരുക്കമായിരുന്നില്ല. ഇതേത്തുടര്‍ന്നാണ് വീണ്ടും ഒളിച്ചോടിയത്.