പീഡിപ്പിക്കപ്പെടുമ്പോഴും സ്ത്രീ സെക്സ് ആസ്വദിക്കുന്നുവോ ? കാലങ്ങളുടെ പഴക്കമുണ്ട് ഈ ചോദ്യത്തിന്. പല പീഡകരും ആവര്‍ത്തിക്കുന്ന ഈ വാദത്തിന് യുക്തമായ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ക്രൂരമായ ബലാല്‍സംഗത്തിനിരയാക്കിയ ഒരു ബ്രിട്ടീഷ് യുവതി. താന്‍ നേരിട്ട് കടുത്ത ശാരീരിക മാനസിക അവസ്ഥകള്‍, ട്വീറ്റുകളിലൂടെയാണ് ഈ യുവതി ലോകത്തോട് പറയുന്നത്.
യുവതി പറയുന്നത് ഇങ്ങനെ: പുരുഷ ലൈംഗികാവയവം സ്ത്രീ ജനനേന്ദ്രിയത്തില്‍ പ്രവേശിക്കുമ്പോള്‍ ശരീരസ്രവം പുറപ്പെടുവിക്കും. ഇതിന്റെ അര്‍ത്ഥം സ്ത്രീ ലൈംഗികത ആസ്വദിക്കുന്നു എന്നല്ല. മറിച്ച് അതൊരു ശാരീരിക പ്രത്യേകത കൊണ്ട് സംഭവിക്കുന്നതാണ്. പീഡിപ്പിക്കപ്പെടുമ്പോള്‍ ലൈംഗികാനുഭൂതി ലഭിച്ചാലും രതിമൂര്‍ച്ഛ സംഭവിച്ചാലും അവള് അത് ആസ്വദിക്കുന്നു എന്ന് പറയാന്‍ സാധിക്കില്ല. ശരീരം അത് നിര്മ്മിക്കപ്പെട്ടിരിക്കുന്നതിന് അനുസൃതമായി പ്രതികരിക്കും.
ഇക്കിളിയിടുന്നത് ഇഷ്ടമില്ലാത്ത ഒരാള്‍ ആരെങ്കിലും ഇക്കിളിയിട്ടാല്‍ ചിരിക്കുന്നത് കാണാം. അതിന് സമാനമാണ് മേല്‍പ്പറഞ്ഞ ശാരീരിക പ്രതികരണമെന്നും യുവതി ട്വീറ്റില്‍ വ്യക്തമാക്കുന്നു. ഒരു സ്ത്രീയും ലൈംഗികാക്രമണം ആഗ്രഹിക്കുന്നില്ല. എന്നാല്‍ ശരീരം മനസിന്റെ നിയന്ത്രണത്തിലല്ലാതെ വരുമ്പോഴാണ് പീഡനഅവസ്ഥയിലും രതിമൂര്‍ച്ഛ അനുഭവപ്പെടുന്നത്. പീഡനത്തിനിടെ രതിമൂര്‍ച്ഛ ഉണ്ടായതിന്റെ പേരില്‍ ഒരുപാട് സ്ത്രീകള്‍ സ്വയം വെറുത്ത് ജീവിക്കുന്നുണ്ടെന്നും യുവതി വെളിപ്പെടുത്തുന്നു. ബലാത്സംഗത്തെക്കുറിച്ചുള്ള പലരുടേയും തെറ്റിദ്ധാരണകള്‍ മാറേണ്ടതുണ്ട്. പൊതുസമൂഹം കരുതുന്നതൊന്നുമല്ല യാഥാര്‍ത്ഥ്യമെന്നും യുവതി പറയുന്നു. തന്റെ ട്വീറ്റുകള്‍ വായിച്ച ശേഷവും ഇര രതിമൂര്‍ച്ഛ അനുഭവിക്കുന്നതിന്റെ കാരണം വ്യക്തമായില്ലെങ്കില്‍ നിങ്ങള്‍ക്കെന്നെ ബ്ലോക്ക് ചെയ്യാമെന്നും യുവതി പറയുന്നു.