ഊഞ്ഞാലാടുകയായിരുന്ന യുവതി മുതലയുള്ള തടാകത്തിലേക്കു വീഴുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നു. ഫ്ളോറിഡയിലെ എവർഗ്ലേഡ്സിലുള്ള ഒരു നദിയുടെ സമീപമുള്ള വിനോദസഞ്ചാര കേന്ദ്രത്തിലാണ് സംഭവം.
തടാകത്തിന്റെ കരയ്ക്കു സമീപം ഒരു മുതല കിടക്കുന്പോൾ സന്ദർശകരിലൊരാൾ മുതലയുടെ മുഖത്ത് തന്റെ കാലുകൊണ്ട് തട്ടുന്നതാണ് ദൃശ്യങ്ങളിലാദ്യം. ഈ സമയം ഒരു യുവതി തടാകത്തിൽ കൂടി നീന്തുന്നതു കാണാം.
അൽപ്പ സമയത്തിനു ശേഷം ഈ മുതല തിരികെ പോകുന്പോൾ സന്ദർശകരിലൊരാളായ ഒരു യുവതി ഉൗഞ്ഞാലിൽ കയറി തടാകത്തിനു മുകളിൽ കൂടി ആടുവാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ ഉടൻ തന്നെ ഇവർ പിടിവിട്ട് വെള്ളത്തിലേക്കു വീഴുകയും ചെയ്തു.
മുതലയുടെ സമീപത്തേക്കാണ് ഇവർ വീണത്. പരിഭ്രാന്തിയിലായ ഇവർ പെട്ടന്നു തന്നെ മുതലയുടെ സമീപത്തു നിന്നും നീന്തി മാറി പോകുകയും ചെയ്തു. സമീപം നിന്നയൊരാളാണ് ഈ ദൃശ്യങ്ങൾ പകർത്തിയത്.
മുതല അക്രമാസക്തനാകാതിരുന്നതിനാലാണ് വലിയ അപകടമൊഴാവായതെന്നാണ് ഏവരുടെയും അഭിപ്രായം.