പ്രണയിച്ച അന്യമതസ്ഥനൊപ്പം വിവാഹം കഴിക്കാതെ താമസം ആരംഭിച്ചു; വീട്ടില്‍ കാമുകന്റെ ഭാര്യയും മൂന്നുകുട്ടികളും; ഒടുവില്‍ യുവതിക്കും മകനും ഗാന്ധിഭവന്‍ അഭയകേന്ദ്രമായ കഥയിങ്ങനെ…

പത്തനാപുരം : ഭര്‍ത്താവിന്റെ മരണത്തെത്തുടര്‍ന്ന് അശരണയായ യുവതിക്കും കുഞ്ഞിനും തുണയായത് ഗാന്ധിഭവന്‍. അന്യമതസ്ഥനായ യുവാവുമായുള്ള പ്രണയത്തെത്തുടര്‍ന്ന് വീടുവിട്ടിറങ്ങിയ യുവതിക്ക് ഭര്‍ത്താവിന്റെ മരണത്തെത്തുടര്‍ന്നാണ് ദുരിതത്തിലായത്്. കണ്ണൂര്‍ കാഞ്ഞങ്ങാട് സ്വദേശിനി ഫാത്തിമ സുഹറ എന്ന പ്രിയ മോഹനന്‍ (32), ഇവരുടെ മകന്‍ രണ്ടുവയസ്സുകാരന്‍ അക്ബര്‍ എന്നിവര്‍ക്കാണ് ഗാന്ധിഭവന്‍ അഭയമായത്. കാഞ്ഞങ്ങാട് സ്വദേശിനി പ്രിയയ്ക്ക് മാതാവും രണ്ടു സഹോദരങ്ങളുമുണ്ട്. പിതാവ് മോഹനന്‍ പ്രിയയുടെ ചെറുപ്പത്തിലേ മരിച്ചു. മാതാവ് ലളിത വീട്ടുജോലി ചെയ്ത് ലഭിക്കുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് പ്രിയയും ഇളയ സഹോദരങ്ങളുമടങ്ങുന്ന കുടുംബം കഴിഞ്ഞിരുന്നത്. പിന്നീട് പ്രിയയും അമ്മയെ സഹായിക്കാനായി വീട്ടുജോലിക്കിറങ്ങി. അതിനിടെയാണ് കാഞ്ഞങ്ങാട്ട് ഷൂട്ടിങ്ങിനെത്തിയ ക്യാമറാമാന്‍ റിയാസ് റഹ്മാനുമായി പ്രിയ പരിചയത്തിലാവുന്നത്.

പ്രണയം തലയ്ക്കു പിടിച്ചതോടെ പ്രിയ ഇയാള്‍ക്കൊപ്പം പോകുകയായിരുന്നു. തുടര്‍ന്ന് മതം മാറിയ ഇവര്‍ വിവാഹിതരാകാതെ തന്നെ റിയാസിനൊപ്പം താമസം തുടങ്ങി. എന്നാല്‍ പിന്നീടാണ് റിയാസ് വിവാഹിതനാണെന്നും മൂന്നുകുട്ടികളുടെ പിതാവാണെന്നും പ്രിയ അറിഞ്ഞത്. റിയാസിനൊപ്പം പോയ പ്രിയയെ ഇനി തിരിച്ച് സ്വീകരിക്കാന്‍ സാധിക്കില്ലെന്ന് വീട്ടുകാരും തീര്‍ത്തു പറഞ്ഞു. റിയാസിനൊപ്പം പാലക്കാട് കല്ലോട്ടുകുളത്തെത്തിയ അവര്‍ അവിടെ സ്വന്തമായി സ്ഥലംവാങ്ങി ചെറിയ ഷെഡ്ഡ് കെട്ടി താമസിച്ചുവരുകയായിരുന്നു. മലപ്പുറം വളാഞ്ചേരി സ്വദേശിനിയായ ആദ്യഭാര്യ മാനസികരോഗിയായിരുന്നെന്നും മക്കള്‍ തങ്ങളോടൊപ്പമായിരുന്നു താമസമെന്നും പ്രിയ പറയുന്നു.

മൂന്നു വര്‍ഷം മുമ്പാണ് റിയാസിന് രക്താര്‍ബുദം സ്ഥിരീകരിച്ചത്. ഇക്കഴിഞ്ഞ ഡിസംബര്‍ 29ന് റിയാസ് മരിച്ചു. റിയാസിന്റെ മരണത്തോടെ അയാളുടെ ആദ്യബന്ധത്തിലുണ്ടായിരുന്ന മക്കളെ കൊല്ലത്തുള്ള ഒരു യത്തീംഖാനയിലാക്കി.എന്നാല്‍ പ്രിയയെയും മകനെയും സ്വീകരിക്കാന്‍ ആരുമുണ്ടായിരുന്നില്ല. തുടര്‍ന്ന് പാലക്കാട്ടുള്ള വീട്ടിലേക്ക് മടങ്ങിയെങ്കിലും അവിടെ തനിച്ച് കഴിയാനാകാതെ വന്നതോടെ തിരികെയെത്തുകയും കൊട്ടിയം പോലീസില്‍ പരാതിപ്പെടുകയുമായിരുന്നു. കൊട്ടിയം എസ്.ഐ. എ.അനൂപ് അറിയിച്ചതു പ്രകാരം ഗാന്ധിഭവന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സിദ്ധിഖ് മംഗലശ്ശേരി, സി.പി.ഒ. എസ്.സൂര്യ, ജി.ജോബിന്‍, ലിയോണ്‍സ് എന്നിവരുടെ നേതൃത്വത്തില്‍ പ്രിയയെ ഗാന്ധിഭവനിലെത്തിക്കുകയായിരുന്നു.

 

Related posts